Timely news thodupuzha

logo

idukki

വിദ്യാഭ്യാസ അവാർഡും  വിജയികൾക്കുള്ള സമ്മാന ദാനവും വിതരണം ചെയ്തു.

പാറത്തോട് – എസ് എൻ ഡി പി 1496-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡും ഓണാഘോഷത്തിൽ കലാ-കായിക മേളകളിൽ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി – ചിറഭാഗം പ്രാർത്ഥനാലയത്തിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം അദ്ധ്യഷത വഹിച്ചു. സെക്രട്ടറി വിനോദ് പാലപ്ര മുഖ്യപ്രഭാഷണം നടത്തി. വി.ഡി.സുധാകരൻ, പി എസ് പ്രകാശ്, ശോഭ വേണു , അനിത, മഹേഷ് കൊട്ടാരം, രതീഷ് പള്ളിക്കുന്നേൽ, സുരേഷ് പുളിമാക്കൽ എന്നിവർ ആശംസകൾ നേർന്നു

പുസ്തകപ്രകാശനം നടത്തി

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊടുപുഴ കാഡ്സ് കൾച്ചറർ ഹാളിൽ അനുകുമാർ തൊടുപുഴയുടെ “കണ്ണിൽ തങ്ങിനിൽക്കുന്നൊരു പുഴ ” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് .ജിജി.K.ഫിലിപ്പ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻ്റ് K.C.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ കവി  C.S.രാജേഷ് പുസ്തകം കവിയും ഗാനരചയിതാവുമായ സത്യൻ കോമല്ലൂരിന് നൽകി പ്രകാശനം നിർവ്വഹിച്ചു..K. R. സോമരാജൻ സ്വാഗതം പറഞ്ഞു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ്  ജോർജ്ജ് അഗസ്റ്റ്യൻ,പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി K. ജയചന്ദ്രൻ, കാഡ്സ് …

പുസ്തകപ്രകാശനം നടത്തി Read More »

പഴമയുടെ പൂക്കാലം ഒരുക്കി സ്മൃതിയോരം

  മൂലമറ്റം : പഴമയുടെ പൂക്കാലം ഒരുക്കി മൂലമറ്റം സെൻറ് ജോസഫ്സ് കോളേജിലെ സോഷ്യൽ വർക്ക്‌ വിഭാഗം വിദ്യാർത്ഥികൾ .ലോക അൾഷിമേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സ്മൃതിയോരം എന്ന പേരിൽ റെമിനിസെൻസ് കോർണർ സംഘടിപ്പിക്കുന്നു.  അൾഷിമേഴ്‌സ്, ഡിമെൻഷ്യ രോഗികളിൽ പഴയകാല ഓർമ്മകൾ പുതുക്കി രോഗത്തിന്റെ തീവ്രത കുറക്കുന്നതിനുള്ള തെറാപ്പി ആണ് റെമിനിസെൻസ് കോർണർ. സ്‌മൃതിയോരം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പഴമയുടെ അവശേഷിപ്പുകളെ പ്രദർശിപ്പിക്കുകയും ജീവിതസാഹചര്യങ്ങളെ പുനർസൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 80കളിലെ ചായക്കട,  ബസ് സ്റ്റോപ്പ്‌,  …

പഴമയുടെ പൂക്കാലം ഒരുക്കി സ്മൃതിയോരം Read More »

ഒരു കുടുംബത്തിലെ 7 പേർക്കും ഗുരുതര രോഗം: റെജി ശങ്കറിനും കുടുംബത്തിനും മുന്നോട്ടു പോകാൻ സുമനസുകൾ കനിയണം

കെ.കൃഷ്ണമുർത്തി അടിമാലി: വിധിയുടെ വിളയാട്ടം വേട്ടയാടുന്നത് ഒരു കുടുംബത്തിലെ നാലുമക്കളും മാതാപിതാക്കളുമടക്കം ഏഴുപേരെയാണ്. അടിമാലിക്കു സമീപം ഇരുമ്പുപാലം മെഴുകുംചാലിൽ വാടകയ്ക്ക് താമസിക്കുന്ന സായ്ബോധി വീട്ടിൽ റെജി ശങ്കറി (57) ന്റെ കുടുംബമാണ് ജീവിത പാതയിൽ ഒരടി മുന്നോട്ടു വയ്ക്കാനാകാതെ നിൽക്കുന്നത്. ആർട്ടിസ്റ്റയിരുന്ന റെജിയ്ക്ക് 3 പ്രാവശ്യമാണ് ഹൃദയ സ്തംഭനമുണ്ടായത്. ഇതിന്റെ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഭാര്യ അരുന്ധതി മധുമേഘ (44) യ്ക്ക് കാൻസറാണെന്ന സത്യം തിരിച്ചറിഞ്ഞത്. മൂന്നാം സ്‌റ്റേജിലാണ് രാേഗം കണ്ടുപിടിക്കാനായത്. അസുഖം മറ്റ് അവയവങ്ങളിലേക്ക് പടരാതിരിക്കാൻ കോട്ടയം …

ഒരു കുടുംബത്തിലെ 7 പേർക്കും ഗുരുതര രോഗം: റെജി ശങ്കറിനും കുടുംബത്തിനും മുന്നോട്ടു പോകാൻ സുമനസുകൾ കനിയണം Read More »

പീറ്റർ ചേരാനല്ലൂരിന്റെ ഭാര്യ മാതാവ് …

തൊടുപുഴ :വഴിത്തല കോലടി പുളിക്കൽ പരേതനായ കുര്യൻ മത്തായിയുടെ ഭാര്യ അന്നക്കുട്ടി (83 )നിര്യാതയായി .സംസ്ക്കാരം 20 .09 .2022 ചൊവ്വ രാവിലെ 11 നു വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോലടി സെന്റ് തോമസ് പള്ളിയിൽ .മക്കൾ :സിസ്റ്റർ മേബിൾ(ലിസി -ഗ്രേറ്റർ നോയിഡ ),ഷേർളി ,ബെന്നി ,ഷാന്റി .മരുമക്കൾ :മാത്യു (വിമുക്ത ഭടൻ) പീറ്റർ ചേരാനല്ലൂർ (സംഗീത സംവിധായകൻ ),റോസിലി .

പീരുമേട് നിയോജക മണ്ഡലത്തിലെ എസ്എസ് എൽസി, പ്ലസ്ടു വിഷയത്തിൽ മുഴുവൻ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ്

റൈസ് പദ്ധതിയുടെ ഭാഗമായി പീരുമേട് നിയോജക മണ്ഡലത്തിലെ എസ്എസ് എൽസി, പ്ലസ്ടു വിഷയത്തിൽ മുഴുവൻ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണം പീരുമേട് മരിഗിരി സ്ക്കൂൾ ആഡിറ്റോറിയത്തിൽ വച്ച്  ഡീൻ കുര്യാക്കോസ് എംപി നൽകുന്നു.

അറക്കുളം പ്ളാക്കൂട്ടത്തിൽ പരേതനായ കുര്യന്റെ (കുഞ്ഞൂഞ്ഞു വൈദ്യർ ) ഭാര്യ അന്നമ്മ (94 ) നിര്യാതയായി

അറക്കുളം പ്ളാക്കൂട്ടത്തിൽ പരേതനായ കുര്യന്റെ (കുഞ്ഞൂഞ്ഞു വൈദ്യർ ) ഭാര്യ അന്നമ്മ (94 ) നിര്യാതയായി .സംസ്ക്കാരം 17 .09 .2022 ശനി ഉച്ചകഴിഞ്ഞു 2 .30 നു അറക്കുളം സെന്റ് മേരീസ് പുത്തൻ പള്ളിയിൽ .തൊടുപുഴ തുടിയംപ്ലാക്കൽ കുടുംബാംഗമാണ് .മക്കൾ : ലില്ലി ,ജോയി ,മോളി ,ജോജോ ,മരുമക്കൾ :ബെൻസി വട്ടക്കുടിയിൽ (മുവാറ്റുപുഴ ),പരേതരായ തോമസ് മൈലാടൂർ ,ലീലാമ്മ കള്ളികാട്ട് ,ഡോ .ജെയിംസ് ജോസഫ് ചീറോത്ത്‌ . സഹോദരങ്ങൾ :പ്രൊഫ .ടി .എസ്.സക്കറിയാസ് (റിട്ട .പ്രൊഫ …

അറക്കുളം പ്ളാക്കൂട്ടത്തിൽ പരേതനായ കുര്യന്റെ (കുഞ്ഞൂഞ്ഞു വൈദ്യർ ) ഭാര്യ അന്നമ്മ (94 ) നിര്യാതയായി Read More »

സർവകക്ഷിയോഗ തീരുമാനവും മുനിസിപ്പൽ ചെയർമാന്റെ പ്രഖ്യാപനവും ഒരു വർഷം തികഞ്ഞിട്ടും നടപ്പായിട്ടില്ല

തൊടുപുഴ  :നഗരസഭ മാസ്റ്റർ പ്ലാനിന്റെ പേരിൽ നടപ്പാക്കൽ അസാധ്യമായ പദ്ധതി  കളുടെയും റോഡ് വികസനത്തിന്റെയും ഗ്രീൻ ബെൽറ്റിന്റെയും പേരിൽ നഗരവാസി കളുടെ നൂറുകണക്കിന് ഏക്കർ ഭൂമി മരവിപ്പിച്ചിട്ട് ഇന്ന് ഒരു വർഷം തികഞ്ഞതായി  ട്രാക്ക്  ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു . ഒരു വർഷത്തിനകം പുതിയ നോട്ടിഫിക്കേഷൻ വഴി പ്രസ്തുത പ്രതിസന്ധി ഒഴിവാക്കി നൽകാം എന്ന സർവകക്ഷിയോഗ തീരുമാനവും മുനിസിപ്പൽ ചെയർമാന്റെ പ്രഖ്യാപനവും ഒരു വർഷം തികഞ്ഞിട്ടും നടപ്പായിട്ടില്ല . പറവൂർ നഗരസഭയിലേതുപോലെ നഗരസഭ മാസ്റ്റർ പ്ലാൻ …

സർവകക്ഷിയോഗ തീരുമാനവും മുനിസിപ്പൽ ചെയർമാന്റെ പ്രഖ്യാപനവും ഒരു വർഷം തികഞ്ഞിട്ടും നടപ്പായിട്ടില്ല Read More »

ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം:കെ.ജി.എം.ഒ.എ ജില്ലാ മെഡിക്കല്‍ ഓഫിസ്  ധര്‍ണ നടത്തി

തൊടുപുഴ: വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ഡി.എം.ഒ ഓഫിസ്  ധര്‍ണ നടത്തി.  ജില്ലാ പ്രസിഡന്റ് ഡോ. സാം .വി. ജോണ്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. എവിന്‍, ട്രഷറര്‍ ഡോ. രശ്മി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ജോബിന്‍, ഡോ. അന്‍സല്‍, ഡോ. ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ സംസാരിച്ചു.നിലവില്‍ കിട്ടിക്കൊണ്ടിരുന്ന ശമ്പളവും ആനുകൂല്യങ്ങളും കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തില്‍  വെട്ടിക്കുറച്ചതിനെതിരെ കഴിഞ്ഞ ഒന്നര വര്‍ഷമായി കെ.ജി.എം.ഒ.എ സമരരംഗത്താണ്.  പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കി നടന്ന …

ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം:കെ.ജി.എം.ഒ.എ ജില്ലാ മെഡിക്കല്‍ ഓഫിസ്  ധര്‍ണ നടത്തി Read More »

കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി

മുതലക്കോടം :കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി .സംസ്ക്കാരം 11 .09 .2022 ഞായർ 2 .30 നു പ്രാർത്ഥനകൾ വസതിയിൽ ആരംഭിച്ചു മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .നെല്ലിമറ്റം പുല്ലൻകറ്റയിൽ കുടുംബാംഗമാണ് .മക്കൾ : ലില്ലി ,ബേബി (റിട്ട .ബി .എസ്.എൻ .എൽ ),ലിസി ,മേരി ,റീത്ത,ടോമി ,റീന .മരുമക്കൾ :സെബാസ്റ്റ്യൻ ,തുണ്ടത്തിൽ (ഉപ്പുതോട് ),ഡോളി ,കുപ്പോഴക്കൽ (അറക്കുളം ),സെബാസ്റ്റ്യൻ ,നെടുങ്ങനാൽ(തോപ്രാൻകുടി )സെബാസ്റ്റ്യൻ ,ചക്കാംകുന്നേൽ(മംഗലാപുരം ),ഫ്രാൻസീസ് ,ചേലയ്ക്കൽ (താണിക്കണ്ടം),സീന …

കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി Read More »

പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമവും ഓണക്കോടി, കിറ്റ് വിതരണവും സംഘടിപ്പിച്ചു

മണക്കാട്:ഗ്രാമപഞ്ചായത്തിൻ്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലുള്ള കിടപ്പ് രോഗികളുടെയും അവരുടെ ബന്ധുക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കുടുംബ സംഗമവും, ഓണക്കോടി – കിറ്റു വിതരണവും സംഘടിപ്പിച്ചു. ചിറ്റൂർ ഗവൺമെൻറ് എൽ.പി.സ്കൂൾ ഹാളിൽ നടന്ന സംഗമം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് ഉദ്ഘാടനം ചെയ്തു.മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് അധ്യക്ഷയായി. പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.സുനിത നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജോ ജോർജ്, …

പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമവും ഓണക്കോടി, കിറ്റ് വിതരണവും സംഘടിപ്പിച്ചു Read More »

കാഡ്‌സിന്റെ നേതൃത്വത്തിൽ നാടൻ ഓണചന്തയുടെയും  സ്വദേശി വിപണനമേളയുടെയും സംയുക്ത ഉത്‌ഘാടനം

തൊടുപുഴ : കാഡ്‌സിന്റെ നേതൃത്വത്തിൽ നാടൻ ഓണചന്തയുടെയും  സ്വദേശി വിപണനമേളയുടെയും സംയുക്ത ഉത്‌ഘാടനം കാഡ്‌സ് ഓപ്പൺ മാർക്കറ്റിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ  സനീഷ് ജോർജ് നിർവഹിച്ചു. കാഡ്‌സ് ചെയർമാൻ ആൻ്റണി കണ്ടിരിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ ടി എസ് രാജൻ ആശംസകൾ അറിയിച്ചു .ഉത്‌ഘാടന യോഗത്തിൽ  കാഡ്‌സ് ഡയറക്ടർമാരായ എം ഡി ഗോപിനാഥൻ നായർ ,സജി മാത്യു,എൻ ജെ മാമച്ചൻ, കെ എം മത്തച്ചൻ ,വി പി ജോർജ് ,കെ എം എ …

കാഡ്‌സിന്റെ നേതൃത്വത്തിൽ നാടൻ ഓണചന്തയുടെയും  സ്വദേശി വിപണനമേളയുടെയും സംയുക്ത ഉത്‌ഘാടനം Read More »

ചെട്ടിപ്പറമ്പിൽ പരേതനായ സി .എ .മാത്യുവിന്റെ ഭാര്യ ശോശാമ്മ (94 )നിര്യാതയായി

കരിങ്കുന്നം :ചെട്ടിപ്പറമ്പിൽ പരേതനായ സി .എ .മാത്യുവിന്റെ ഭാര്യ ശോശാമ്മ (94 )നിര്യാതയായി .സംസ്ക്കാരം 07 .09 .2022 ബുധൻ ഉച്ചകഴിഞ്ഞു രണ്ടിന് നെടിയകാട് ലിസ്യൂ പള്ളിയിൽ .തിരുവല്ല കാരയ്‌ക്കൽ മൂലമണ്ണിൽ കുടുംബാംഗമാണ് .മക്കൾ :ജോസഫ് ,തോമസ് (എറണാകുളം ),ആൻസമ്മ,സൂസമ്മ ,ജോർജ്കുട്ടി .മരുമക്കൾ :എൽസി ,തളിയൻ(മൂക്കന്നൂർ ),തെരേസ ,കാവാലം പുതുപ്പറമ്പിൽ (എരുമേലി )സെബാസ്റ്റിയൻ ,മൈലാടിയിൽ (കോതമംഗലം ),ജോർജ് ,കളരിപ്പറമ്പിൽ (കലൂർ ),മിനി ,പുരയിടത്തിൽ (ഇടമറുക് ).