Timely news thodupuzha

logo

Kerala news

ഭൂരിപക്ഷം പിസിസി കളുടെയും പിന്തുണ ലഭിക്കും; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആത്മവിശ്വാസത്തോടെ തരൂർ

പാലക്കാട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി. വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയുമായി പട്ടാമ്പിയില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. രാജ്യത്തെ ഭൂരിപക്ഷം പിസിസികളുടെയും പിന്തുണ തനിക്കുണ്ട്. കേരളത്തില്‍ നിന്നും പിന്തുണയുണ്ട്. പത്രിക സമര്‍പ്പണത്തിനു ശേഷം പിന്തുണ കൂടും. സംഘടനാ തിരഞ്ഞെടുപ്പില്‍ പല സ്ഥാനാര്‍ത്ഥികളും വേണമെന്നാണ് തനിക്ക് പറയാനുള്ളത്. സ്ഥാനാര്‍ത്ഥികള്‍ കൂടു മ്പോഴാണ് മത്സരമുണ്ടാവുക. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അവിടെ തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് പാര്‍ട്ടിയുടെ ജനാധിപത്യ രീതി തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. …

ഭൂരിപക്ഷം പിസിസി കളുടെയും പിന്തുണ ലഭിക്കും; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആത്മവിശ്വാസത്തോടെ തരൂർ Read More »

വിദ്യാഭ്യാസ അവാർഡും  വിജയികൾക്കുള്ള സമ്മാന ദാനവും വിതരണം ചെയ്തു.

പാറത്തോട് – എസ് എൻ ഡി പി 1496-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡും ഓണാഘോഷത്തിൽ കലാ-കായിക മേളകളിൽ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി – ചിറഭാഗം പ്രാർത്ഥനാലയത്തിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം അദ്ധ്യഷത വഹിച്ചു. സെക്രട്ടറി വിനോദ് പാലപ്ര മുഖ്യപ്രഭാഷണം നടത്തി. വി.ഡി.സുധാകരൻ, പി എസ് പ്രകാശ്, ശോഭ വേണു , അനിത, മഹേഷ് കൊട്ടാരം, രതീഷ് പള്ളിക്കുന്നേൽ, സുരേഷ് പുളിമാക്കൽ എന്നിവർ ആശംസകൾ നേർന്നു

പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം
സഭാമക്കള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

പൊടിമറ്റം: പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കളെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണജൂബിലിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.സഭയൊന്നായിട്ടാണ് ചിന്തിക്കേണ്ടത്, ഒന്നായിട്ടാണ് സംസാരിക്കേണ്ടത്, ഒന്നായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. സഭയെ മറ്റൊന്നായി കണ്ട് വിമര്‍ശിക്കേണ്ടതില്ല. ആധുനിക കാലഘട്ടത്തില്‍ മക്കളെ വിശ്വാസം നഷ്ടപ്പെടുത്താതെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തുകയും അവരോടൊപ്പം സഞ്ചരിക്കുകയും വേണം. സമൂഹത്തിലെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമൂഹത്തോടൊപ്പം മുന്നിട്ടിറങ്ങേണ്ടവരാണ് വിശ്വാസികളെന്നും …

പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം
സഭാമക്കള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Read More »

പുസ്തകപ്രകാശനം നടത്തി

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊടുപുഴ കാഡ്സ് കൾച്ചറർ ഹാളിൽ അനുകുമാർ തൊടുപുഴയുടെ “കണ്ണിൽ തങ്ങിനിൽക്കുന്നൊരു പുഴ ” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് .ജിജി.K.ഫിലിപ്പ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻ്റ് K.C.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ കവി  C.S.രാജേഷ് പുസ്തകം കവിയും ഗാനരചയിതാവുമായ സത്യൻ കോമല്ലൂരിന് നൽകി പ്രകാശനം നിർവ്വഹിച്ചു..K. R. സോമരാജൻ സ്വാഗതം പറഞ്ഞു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ്  ജോർജ്ജ് അഗസ്റ്റ്യൻ,പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി K. ജയചന്ദ്രൻ, കാഡ്സ് …

പുസ്തകപ്രകാശനം നടത്തി Read More »

ഗലോട്ട് അപമാനിച്ചെന്ന് നേതാക്കൾ;ശശി തരൂർ രാഹുൽ ഗാന്ധി കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് പുനഃപരിശോധിച്ചേക്കും.ശശി തരൂരുമായി രാഹുല്‍ ഗാന്ധി പട്ടാമ്പിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. തരൂരുന് ഔദ്യോഗികപിന്തുണ ഹൈക്കമാന്‍ഡ് നല്‍കുമോയെന്നാണ് ഇനി അറിയാനുള്ളത്. ഗെലോട്ടിനെ അദ്ധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ തരൂരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്.  രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഗെലോട്ട് സൃഷ്ടിച്ചതാണെന്നാണ് നേതാക്കളുടെ വിമര്‍ശനം.ഗെലോട്ട് ഹൈക്കമാന്‍ഡിനെ അപമാനിച്ചെന്നാണ് നേതാക്കള്‍ പറയുന്നത്. എംഎല്‍എമാരുടെ രാജി നീക്കം ഗെലോട്ടിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. …

ഗലോട്ട് അപമാനിച്ചെന്ന് നേതാക്കൾ;ശശി തരൂർ രാഹുൽ ഗാന്ധി കൂടിക്കാഴ്ച ഇന്ന് Read More »

പ്രണയവിവാഹത്തിന് കൂട്ടുനിന്നു; വൈദികനെതിരെ അക്രമം

തൃശൂര്‍: യുവതിയുടെ പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് കുന്നംകുളത്ത് വൈദികന്  മര്‍ദനം. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളിയിലെ വികാരി ഫാ. ജോബിക്ക് നേരെയാണ് ആക്രമണം.  ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാണിയാമ്പാല്‍ സ്വദേശി വില്‍സണ്‍ എന്നയാളാണ് മര്‍ദിച്ചത്.  പരിക്കേറ്റ ജോബിയെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ക​ല​ഹം ; ‘രാ​ജി ഭീ​ഷ​ണി​യി​ൽ’ രാ​ജ​സ്ഥാ​ൻ

ജ​യ്പു​ർ: കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ പി​ൻ​ഗാ​മി​യെ​ച്ചൊ​ല്ലി രാ​ജ​സ്ഥാ​ൻ ഘ​ട​ക​ത്തി​ൽ ക​ല​ഹം. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യു​ള്ള സ​ച്ചി​ൻ പൈ​ല​റ്റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യാ​ൽ നി​യ​മ​സ​ഭ​യി​ൽ നി​ന്നു രാ​ജി​വ​യ്ക്കു​മെ​ന്ന് സ്വ​ത​ന്ത്ര​രു​ൾ​പ്പെ​ടെ 90ലേ​റെ എം​എ​ൽ​എ​മാ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും രാ​ജ​സ്ഥാ​ൻ ഭ​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​യി. ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യാ​ലും ഗെ​ഹ്‌​ലോ​ട്ട് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ക​യോ അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രെ പി​ൻ​ഗാ​മി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​യ​മ​സ​ഭാ ക​ക്ഷി​യി​ലെ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ​യും നി​ല​പാ​ട്. ‌ഗെ​ഹ്‌​ലോ​ട്ടി​നെ പി​ന്തു​ണ​യ്ക്കു​ന്ന എം​എ​ൽ​എ​മാ​ർ രാ​ജി​ക്ക​ത്തു​മാ​യി സ്പീ​ക്ക​റു​ടെ വ​സ​തി​യി​ൽ ത​ടി​ച്ചു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റു​ന്നു​ണ്ടെ​ങ്കി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം …

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ക​ല​ഹം ; ‘രാ​ജി ഭീ​ഷ​ണി​യി​ൽ’ രാ​ജ​സ്ഥാ​ൻ Read More »

നീട്ടി വളർത്തിയ മുടി മുറിച്ചതിൽ മനം നൊന്ത് പെരുമ്പാവൂരിൽ 16 കാരൻ ആത്മഹത്യ ചെയ്തു

പെരുമ്പാവൂര്‍ : ഒക്കല്‍ കാരിക്കോട് എടത്തല വീട്ടില്‍ ഡെന്നീസിന്റെ മകന്‍ എര്‍വിനെ (16) കിടപ്പുമുറിയിലെ ജനല്‍ക്കമ്ബിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മുടി വെട്ടിയ ശേഷം ശനിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാനായി മുറിയിലേക്കു പോയ എര്‍വിനെ ഒരു മണിക്കൂര്‍ കഴിഞ്ഞും കാണാതെ വന്നതോടെ വീട്ടുകാര്‍ കതകില്‍ തട്ടിയിട്ടും മുറി തുറന്നില്ല. മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിനോക്കിയപ്പോഴാണ് ജനല്‍ കര്‍ട്ടന്റെ ചരടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എര്‍വിന്‍ നീട്ടി …

നീട്ടി വളർത്തിയ മുടി മുറിച്ചതിൽ മനം നൊന്ത് പെരുമ്പാവൂരിൽ 16 കാരൻ ആത്മഹത്യ ചെയ്തു Read More »

ആര്യാടൻ മുഹമ്മദ് അന്തരിച്ചു ; വിട പറഞ്ഞത് കോൺഗ്രസിലെ അതികായൻ

കോഴിക്കോട് : മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.1958 മുതല്‍ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിലമ്പൂർ മണ്ഡലത്തിൽ നിന്നാണ് എട്ട് തവണ നിയമസഭാംഗമായത്.  1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ …

ആര്യാടൻ മുഹമ്മദ് അന്തരിച്ചു ; വിട പറഞ്ഞത് കോൺഗ്രസിലെ അതികായൻ Read More »

മതേതര നിലപാടുകൊണ്ട് ജനഹിതം അറിഞ്ഞ നേതാവ്; അനുശോചിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു.  പുരോഗമനപരവും മതേതരവുമായ സമീപനവും ജനഹിതം നന്നായി അറിഞ്ഞുള്ള പ്രവര്‍ത്തനവും കൊണ്ട് സര്‍വരുടെയും ആദരം നേടിയ നേതാവായിരുന്നു അദ്ദേഹമെന്ന് ഗവര്‍ണര്‍ അനുസ്മരിച്ചു. മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു ആര്യാടനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവര്‍ത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു.മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്‍റെ വാദമുഖങ്ങള്‍ …

മതേതര നിലപാടുകൊണ്ട് ജനഹിതം അറിഞ്ഞ നേതാവ്; അനുശോചിച്ച് ഗവര്‍ണര്‍ Read More »

അഷ്റഫ് വട്ടപ്പാറക്ക് യൂസഫലി കേച്ചേരി മാധ്യമ പുരസ്കാരം

അഷ്റഫ് വട്ടപ്പാറക്ക് യൂസഫലി കേച്ചേരി മാധ്യമ പുരസ്കാരംകൊച്ചി: മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് യൂസഫലി കേച്ചേരി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം ‘മാധ്യമം’ ചീഫ് സബ് എഡിറ്റർ അഷ്റഫ് വട്ടപ്പാറക്ക്. ഇരുപത്തി അയ്യായിരം രൂപയും ശിൽപ്പവും പ്രശംസാപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. മാധ്യമ നിരൂപകൻ എൻ.എം. പിയേഴ്സൺ, ഡോ.പോൾ തേലക്കാട്ട്, കവി ബക്കർ മേത്തല എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവർത്തനരംഗത്തുള്ള അഷ്റഫ് വട്ടപ്പാറ പരിസ്ഥിതി – ആദിവാസി- സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളിലാണ് …

അഷ്റഫ് വട്ടപ്പാറക്ക് യൂസഫലി കേച്ചേരി മാധ്യമ പുരസ്കാരം Read More »

ടിപ്പറിന്റെ പിന്നിൽ ഓട്ടോ ഇടിച്ച് കുടയത്തൂർ സ്വദേശി മരിച്ചു

തൊടുപുഴ:പാല മേലുകാവ് റോഡിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ കുടയത്തൂർ പുളിയമ്മാക്കൽ ഗിരീഷ് ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം.കൊല്ലപ്പള്ളിക്ക് സമീപം കടനാട്ടിലേക്ക് തിരിയുന്ന പുളിഞ്ചുവട് കവലയിലാണ് അപകടം ഉണ്ടായത്. മേലുകാവ് ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.ബന്ധുവായ യുവാവിനൊപ്പം ഡയാലിസിസിനായി പാല മരിയൻ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഡ്രൈവർ ഇരുന്ന …

ടിപ്പറിന്റെ പിന്നിൽ ഓട്ടോ ഇടിച്ച് കുടയത്തൂർ സ്വദേശി മരിച്ചു Read More »

ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട്  ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാല്‍ പ്രത്യേകം കേസുകള്‍ എടുക്കണം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കുവാനും ഉത്തരവിലുണ്ട്.  ഹര്‍ത്താലിനെതിരെ അടിയന്തരമായി സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി പ്രാഥമിക വാദം പൂര്‍ത്തീകരിച്ചത്. മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ല. അത് നിയമവിരുദ്ധമാണ്. ജനങ്ങളെ ബന്ദിയാക്കുന്നതാണ് ഹര്‍ത്താല്‍. ഇത് നേരത്തെയുള്ള ഹൈക്കോടതി ഉത്തവിന് വിരുദ്ധമായിട്ടുള്ള ഹര്‍ത്താല്‍ പ്രഖ്യാപനമാണ് നടന്നിരിക്കുന്നതെന്നും കോടതി ചൂണ്ടികാണിച്ചു.

ഹർത്താലിനെതിരെ ഒറ്റയാൾ സമരം; കുചേല വേഷത്തിൽ നടന്നു പ്രതിഷേധിച്ചത് 16 കി.മീ

കോഴഞ്ചേരി : ഹർത്താലിനെതിരെ ഒറ്റയാൾ സമരവുമായി ഇന്ന് ഹർത്താൽ ദിനത്തിൽ ഒരാൾ നടന്നു പ്രതിഷേധിച്ചത് 16 കി.മീ ദൂരം. ലോട്ടറി വ്യാപാരിയായ നാരങ്ങാനം സ്വദേശി വിനോദ് ലോട്ടറി വിൽക്കാനാണ് ഇത്രയും ദൂരം പൊരി വെയിലത്ത് നടക്കാനിറങ്ങുന്നതെന്ന് ആദ്യം വീട്ടുകാരും നാട്ടുകാരും കരുതിയത്.  കുചേല വേഷത്തിൽ നഗ്നപാദനായി പ്ലക്കാർഡുമേന്തി ഇറങ്ങിയപ്പോഴാണ് ഹർത്താലിനെതിരെയുള്ള ചൂടുള്ള പ്രതിഷേധം ഉയർത്താനാണ് ഈ കാൽനടയാത്രയെന്ന് നാട്ടുകാർക്കും വീട്ടുകാർക്കും മനസിലായത്.  ഹർത്താൽ വിരുദ്ധ പ്ലക്കാർഡുമേന്തി നാരങ്ങാനത്ത് നിന്നു തുടങ്ങി  കോഴഞ്ചേരി വഴി പത്തനംതിട്ട വരെ 16 കി.മീ …

ഹർത്താലിനെതിരെ ഒറ്റയാൾ സമരം; കുചേല വേഷത്തിൽ നടന്നു പ്രതിഷേധിച്ചത് 16 കി.മീ Read More »

പോപുലർ ഫ്രണ്ട് ഹർത്താൽ: 170 അറസ്റ്റുകൾ; 368 പേർ കരുതല്‍ തടങ്കലിൽ

തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലിനോടനുബന്ധിച്ച് ആകെ 157 കേസുകളും 170 അറസ്റ്റും രേഖപ്പെടുത്തി. അക്രമികളെ കണ്ടാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാനാണ് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം. 368 പേരെ കരുതല്‍ തടങ്കലിലും പാര്‍പ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് വർത്തക്കുറിപ്പിലൂടെ അറിയിച്ചു. കണ്ണൂർ സിറ്റിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 28 കേസുകളാണ് കണ്ണൂരിലുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേരെ കരുതൽ തടങ്കലിൽ വെച്ചത്. 128 പേരെയാണ് തടങ്കലിൽവെച്ചത്.   ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, …

പോപുലർ ഫ്രണ്ട് ഹർത്താൽ: 170 അറസ്റ്റുകൾ; 368 പേർ കരുതല്‍ തടങ്കലിൽ Read More »

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തന്നെ തുടരും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്.  കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നേരത്തെ എറണാകുളം സിബിഐ പ്രത്യേക കോടതി കേസ് പരിഗണിക്കാനിരുന്നത്. എന്നാല്‍ ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ …

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി Read More »

കേരളത്തിലടക്കം 13 സംസ്ഥാനങ്ങളിൽ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപക എൻഐഎ റെയ്ഡ്; 100ലേറെ പേർ കസ്റ്റഡിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും വ്യാപക എൻഐഎ പരിശോധന തുടരുകയാണ്. ന്യൂ ഡെൽഹിയിലും  കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് കേന്ദ്രസേനയുടെ അകമ്പടിയോടെ റെയ്ഡ് നടത്തുന്നത്. സംസ്ഥാനത്ത് പുലര്‍ച്ചെ 4.30 -ഓടെയാണ് റെഡ്ഡ് ആരംഭ്ച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം അടക്കം നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തു.  പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്( ഇഡി) എന്നീ കേന്ദ്ര ഏജന്‍സികള്‍ എന്നവരുൾപ്പെടുന്ന സംഘമാസ്റ്റണ് പരിശോധന …

കേരളത്തിലടക്കം 13 സംസ്ഥാനങ്ങളിൽ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപക എൻഐഎ റെയ്ഡ്; 100ലേറെ പേർ കസ്റ്റഡിയില്‍ Read More »

സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിനെന്ന് ക്രൈംബ്രാഞ്ച്; എകെജി സെന്‍റര്‍ ആക്രമണത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം:  എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ കേസില്‍ മുഖ്യപ്രതി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ്  ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്‌ഫോടക വസ്തും എകെജി സെന്ററിന് നേരെ എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ജിതിനെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞിട്ട് രണ്ടര മാസമായിട്ടും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ്സ് ക്രൈബ്രാഞ്ചിന് കൈമാറുകയായിരുന്നു. അതുവരെ കേസന്വേഷിച്ചത് പ്രത്യേക അന്വേഷണ സംഘമായിരുന്നു. ജൂലൈ 30നാണ് …

സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിനെന്ന് ക്രൈംബ്രാഞ്ച്; എകെജി സെന്‍റര്‍ ആക്രമണത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍ Read More »

പത്രപ്രചാരണത്തിലെ മൈലാടൂർ സ്റ്റൈൽ

ഡോ. സഞ്ജീവൻ അഴീക്കോട്  മലയാളത്തിന്റെ പത്രമുത്തശ്ശി ദീപിക 1990 കളിൽ നിരവധി പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്.   വിദ്യാർത്ഥി രാഷ്ട്രീയം അക്രമാസക്തമായി കേരളം തിളച്ചുമറിഞ്ഞഘട്ടം. സാഹിത്യനിരൂപകനും  വിദ്യാഭ്യാസ വിചക്ഷണനുമായ പ്രഫ.എസ്. ഗുപ്തൻ  നായരുടെയും മറ്റും നേതൃത്വത്തിൽ വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപം കൊണ്ടപ്പോൾ പിന്തുണയുമായി ദീപിക മുന്നിൽ നിന്നു. അന്ന് പത്രാധിപരായിരുന്ന ജോസ് – ടി തോമസിന്റെ നേതൃത്വത്തിൽ ദീപിക നടത്തിയ സാമൂഹിക ഇടപെടൽ നാടെങ്ങും ശ്രദ്ധിക്കപ്പെട്ടു.  ആയിടയ്ക്കാണ്  എഡിറ്റോറിയൽ ടെയിനിയായി കോട്ടയത്ത് ദീപികയിൽ എത്തിയത്.  1994 – ൽ …

പത്രപ്രചാരണത്തിലെ മൈലാടൂർ സ്റ്റൈൽ Read More »

മകൾ മരിച്ചത് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത്’; അഭിരാമിയുടെ മരണത്തിൽ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി

കൊല്ലം: വീട്ടിൽ ബാങ്കിന്‍റെ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി വി എന്‍ വാസവന്‍. അഭിരാമിയുടെ മരണത്തിൽ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചെതെങ്കില്‍ ഇവർക്കെതിരെ അടിയന്തര നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.  അഭിനാമിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്നും ജീവനൊടുക്കിയത് ജപ്തിയുടെ പേരിൽ തന്നെയാണോയെന്ന് അന്വേഷിക്കണമെന്നും കേരള ബാങ്ക് ചെയർ ഗോപി കോട്ടമുറിക്കൽ പറഞ്ഞു. അതേസമയം, ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്താണ് മകൾ മരിച്ചതെന്ന് അച്ഛന്‍ അജികുമാർ മാധ്യമങ്ങളോട് പറഞ്ഞു.  അതേസമയം അഭിരാമിയുടെ …

മകൾ മരിച്ചത് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത്’; അഭിരാമിയുടെ മരണത്തിൽ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി Read More »