കിസാൻ സർവീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ഉത്പന്നങ്ങൾ കാനഡ ചാപ്റ്ററിലെ വാൻഗോവ് യൂണിറ്റിലേയ്ക്ക്
കലയന്താനി: കിസാൻ സർവീസ് സൊസൈറ്റി യൂണിറ്റുകൾ തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ സജ്ജീവമാക്കുന്നതിന്റെ ഭാഗമായി കാനഡ ചാപ്റ്ററിലെ വാൻഗോവ് യൂണിറ്റിലേയ്ക്ക് ഉത്പന്നങ്ങൾ അയച്ചു. പാലായിൽ മീനച്ചിൽ ഓക്സിജൻ പാർക്കിൽ നടന്ന കിസാൻ സർവീസ് സൊസൈറ്റി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വെള്ളിയാമറ്റം യൂണിറ്റിന്റെ ഉൽപ്പന്നങ്ങളായ ചെറുതേൻ, ഹണി ജാം, ഹണി മിക്സഡ് ഡ്രൈ ഫ്രൂട്സ് എന്നിവ ജനറൽ സെക്രട്ടറി . സിജോ മാത്യു തൊഴാപുത്തൻപുര, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് . ജി. സോമശേഖരണയർക്ക് നൽകി ഉത്ഘാടനം ചെയ്തു. കിസാൻ …