Timely news thodupuzha

ഇടുക്കി ലേസർ ഷോ പദ്ധതിയ്ക്ക് ഔപചാരിക തുടക്കം

ഇടുക്കി: ഇടുക്കി നിവാസികളുടെ ചിരകാല സ്വപ്നമായ ലേസർ ഷോ പദ്ധതി ആരംഭിക്കുന്നതിന്റെ ആദ്യപടിയായി ഇടുക്കി ലേസർ ഷോ പദ്ധതിയുടെ ഔപചാരിക തുടക്കം കുറിക്കൽ ചടങ്ങ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈൻ വഴി നിർവഹിച്ചു. ഇടുക്കി ഡിടിപിസി പാർക്കിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഭാഗമായി ഫലക അനാഛാദനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച് ഡാമായ ഇടുക്കി ഡാം പ്രദേശത്ത് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ലേസർ ഷോ സംഘടിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചീഫ് എൻജിനീയർ വിജുരാജൻ ജോൺ, ഡാം സേഫ്റ്റി ചീഫ് എൻജിനീയർ ജയകുമാർ സി. ആർ., കെ.എസ്.ഇ.ബി മാനേജിംഗ് ഡയറക്ടർ മിൻഹാജ് ആലം ഐ.എ.എസ്., കേരള ഹൈഡൽ ടൂറിസം സെൻറർ ഡയറക്ടർ ഹർഷിത ആർ. മീണ ഐ.എ.എസ്., പൊതുപ്രവർത്തകരായ സി. വി. വർഗീസ്, ഔസേപ്പച്ചൻ ഇടക്കുളത്തിൽ, ജോസ് കുഴികണ്ടം, സാജൻ കുന്നേൽ, ജനറേഷൻ സിവിൽ ഇലക്ട്രിക്കൽ ഡയറക്ടർ സജീവ് ജി. തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *