Timely news thodupuzha

News

ഇടുക്കി ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടന്നു; മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തി

ഇടുക്കി: ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടന്നു. ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ചു. മാര്‍ച്ച് പാസ്റ്റിനു ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. രാജ്യത്തെ മതേതരമൂല്ല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിഞ്ജബദ്ധരാണെന്നും അതിനായി ഒറ്റക്കെട്ടായി നാം പരിശ്രമിക്കണമെന്നും അനൂപ് ജേക്കബ് പറഞ്ഞു. കേരളത്തിൽയു.ഡി എഫ് സർക്കാർ വാഗ്ദാനങ്ങൾ കൃത്യമായി പാലിച്ചുവരികയാണെന്നും വയോജനവകുപ്പു പോലെയുള്ള വകുപ്പുകൾ രാജ്യത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. റോയി കെ …

ഇടുക്കി ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടന്നു; മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തി Read More »

ഇടമലകുടിയില് വീണ്ടും രോഗിയുമായി ദുരിത യാത്ര

ഇടുക്കി: ഇടമലകുടിയില് വീണ്ടും രോഗിയുമായി ദുരിത യാത്ര. മഞ്ചൽ കെട്ടി അതിൽ കിടത്തി രോഗിയെ ആശുപത്രിയിൽ എത്തിച്ചു. വളയംപാറ കുടിയിൽ നിന്നും 55 കാരിയായ പൂമണി യെയാണ് സൊസൈറ്റികുടിയിലെ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം വയോധികനെ മാങ്കുളം ആനകുളത്ത് ചുമന്ന് എത്തിച്ചിരുന്നു.

‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നൽകുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങിൽ ‘മൈ പൊലീസ് സ്റ്റേഷൻ’ ലോഗോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ആഞ്ഞടിച്ചതുപോലെ, ജനങ്ങളുടെ ഹൃദയത്തിൽ പൊലീസിന് മികച്ച സ്ഥാനം നേടാൻ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പൊലീസ് സൗഹാർദ്ദപരമായി …

‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. വെള്ളിയാഴ്ച എട്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ …

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു Read More »

മൂവാറ്റുപുഴയിൽ ഓവർലോഡ് സ്പെഷ്യൽ ഡ്രൈവ്: 13 വാഹനങ്ങൾക്കെതിരെ നടപടി

മുവാറ്റുപുഴ: എറണാകുളം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രത്യേക ഓവർലോഡ് സ്പെഷ്യൽ ഡ്രൈവിലൂടെ 13 വാഹനങ്ങളിൽ നിന്ന് 4.60 ലക്ഷം രൂപ പിഴ ഈടാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അനുവദനീയമായതിലും അധികം ചരക്ക് കയറ്റി വാഹനങ്ങൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. രാവിലെ ആറ് മുതൽ ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിവരെ മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലുമായി വിവിധ കേന്ദ്രങ്ങളിൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ ഏകദേശം നൂറോളം വാഹനങ്ങൾ പരിശോധിച്ചു. മറ്റു വാഹനങ്ങളുടെ …

മൂവാറ്റുപുഴയിൽ ഓവർലോഡ് സ്പെഷ്യൽ ഡ്രൈവ്: 13 വാഹനങ്ങൾക്കെതിരെ നടപടി Read More »

ആക്രിക്കടയിൽ നിന്ന് വാഹനങ്ങളുടെ എൻജിനുകൾ മോഷ്ടിച്ചു കടത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ

തൊടുപുഴ: ആക്രിക്കടയിൽ നിന്ന് വാഹനങ്ങളുടെ എൻജിനുകൾ മോഷ്ടിച്ചു കടത്തിയ കേസിലെ രണ്ട് പ്രതികളെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടം, മൂലമറ്റം സ്വദേശികളായ സിയാദ്, നെൽസൺ എന്നിവരാണ് കാഞ്ഞാർ പൊലീസിന്റെ പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി കരിമണ്ണൂർ സ്വദേശി ആൽവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. മോഷണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.​ കാഞ്ഞാർ പാലത്തിന് സമീപം ഉന്നേച്ചുപറമ്പിൽ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള, വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് രണ്ട് വാഹനങ്ങളുടെ എൻജിനുകളാണ് മോഷ്ടാക്കൾ …

ആക്രിക്കടയിൽ നിന്ന് വാഹനങ്ങളുടെ എൻജിനുകൾ മോഷ്ടിച്ചു കടത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ Read More »

രാജാക്കാട് സാൻജോ കോളേജിൽ പി ജി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ നടത്തി

ഇടുക്കി: മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് സാൻജോ കോളേജിൽ പി.ജി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ നടത്തി പ്രിൻസിപ്പാൾ റവ.ഡോ ജിജോ ഇണ്ടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം അഡ്വ.സേനാപതി വേണു എം എൽ എ ഉദ്‌ഘാടനം ചെയ്തു. എംജി യൂണിവേഴ്‌സിറ്റി ബി എസ് ഡബ്ലൂ ഒന്നാംറാങ്ക് ജേതാവായ ഡെല്ല മെറിൻ ജോർജ്ജിനെ ആദരിച്ചു. കഴിഞ്ഞ അദ്ധ്യായന വർഷം എംകോം,എം എസ് ഡബ്ല്യു, എംഎഎച്ച്ആർഎം കോഴ്‌സുകളിൽ പാസായ 36 വിദ്യാത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങാണ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്.ചടങ്ങിൽ പാലാ മാർ സ്ലീവ മെഡിസിറ്റിയിലെ …

രാജാക്കാട് സാൻജോ കോളേജിൽ പി ജി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ നടത്തി Read More »

പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം: ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐ.ഐ.ടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ (Kerala Flood Resilience Initiative) നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഐ.ഐ.ടികളിലെ വിദഗ്ധര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിനുതന്നെ മാതൃകയാകുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച പ്രളയ പ്രതിരോധ സംവിധാനം സംബന്ധിച്ച സമഗ്ര രൂപരേഖ ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, …

പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം: ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐ.ഐ.ടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Read More »

സ്വാതന്ത്ര്യമെന്ന് കരുതുന്ന തടവറകൾ; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

ആൻ്റണി പുത്തൻപുരയ്ക്കൽ വിഭാഗീയ ചിന്തകളുടെ ഇടുങ്ങിയ മാളങ്ങളിലേക്ക് നിങ്ങളുടെ മനസ്സ് വീണ്ടും വീണ്ടും വഴുതിവീഴുന്നുവെങ്കിൽ; നിങ്ങൾ വിശ്വസിക്കുന്ന ആശയങ്ങളെ ചോദ്യം ചെയ്യാൻ പോലും ഭയപ്പെടുകയും, സ്വന്തം വിശ്വാസങ്ങളെ സത്യത്തിന്റെ അവസാന വാക്കായി കരുതുകയും ചെയ്യുന്നുവെങ്കിൽ; നിങ്ങളുടെ ചിന്തകൾക്ക് പകരം നിങ്ങളുടെ സമൂഹത്തിൻ്റെ അഭിപ്രായവും, നിങ്ങളുടെ വിവേകത്തിന് പകരം ഭൂരിപക്ഷത്തിന്റെ ശബ്ദവും തീരുമാനങ്ങളെടുക്കുന്നുവെങ്കിൽ; രാഷ്ട്രസൃഷ്ടി എന്ന വെറും മോഹനവും അയഥാർഥ്യവുമായവാഗ്ദാനത്തിലും നിങ്ങൾ വേഗത്തിൽ വഞ്ചിക്കപ്പെടുന്നവരാണെങ്കിൽ; അധികാരവും പദവിയും നിലനിർത്തുന്ന അത്യാർത്തി നിറഞ്ഞ സംവിധാനത്തെജനാധിപത്യമെന്നു നിങ്ങൾ തെറ്റിദ്ധരിക്കുന്നവരാണെങ്കിൽ; വ്യാജവിവരങ്ങളും അർദ്ധസത്യങ്ങളും …

സ്വാതന്ത്ര്യമെന്ന് കരുതുന്ന തടവറകൾ; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു Read More »

തൊടുപുഴ ​ഗരസഭയും പൊതുവിദ്യാഭ്യാസ വകുപ്പും മർച്ചന്റ്സ് അസോസിയേഷനും യൂത്ത് വിങ്ങും സംയുക്തമായി സാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നു

തൊടുപുഴ: മർച്ചന്റ്സ് യൂത്ത് വിങ്ങും മർച്ചന്റ്സ് അസോസിയേഷനും തൊടുപുഴ മുനിസി പ്പാലിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി 80-ാമത് സാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തും. ഓഗസ്റ്റ് 15 ന് രാവിലെ 10 ന് വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലി വിവിധ സാമൂഹിക സാംസ്കാരിക നായകൻമാരുടേയും വ്യാപാരി വ്യവസായി നേതാക്കളുടേയും സാന്നിദ്ധ്യത്തിൽ ന​ഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ ഫ്ളാഗ് ഓഫ് ചെയ്യും. തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്നും (മുനിസിപ്പൽ ഗ്രൗണ്ടിൽ) ആരംഭിക്കുന്ന ഈ പടുകൂറ്റൻ റാലി തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ …

തൊടുപുഴ ​ഗരസഭയും പൊതുവിദ്യാഭ്യാസ വകുപ്പും മർച്ചന്റ്സ് അസോസിയേഷനും യൂത്ത് വിങ്ങും സംയുക്തമായി സാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നു Read More »

തൃശൂരിൽ തെരുവുനായ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

വടക്കാഞ്ചേരി: തൃശൂർ വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. കുറാഞ്ചേരിയിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് തെരുവുനായയെ രക്തത്തിൽ കുളിച്ച നിലയിൽ നാട്ടുകാർ കണ്ടത്. വടക്കാഞ്ചേരി പൊലീസെത്തി പരിശോധന നടത്തി. കഴുത്തിനേറ്റ ആഴത്തിലുള്ള മുറവാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വണ്ടി തട്ടിയതല്ല ആരോ കൊലപ്പെടുത്തിയതാണെന്നാണ് നാട്ടുകാർ പറയുന്നു. പ്രദേശവാസിയായ ഡോക്റ്റർ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ന്യൂഡൽഹിയിൽ അവിവാഹിതയായ മകൾ ഗർഭിണിയായതിനെ തുടർന്ന് പുഴയിൽ മുക്കികൊലപ്പെടുത്തി അച്ഛൻ

ന്യൂഡൽഹി: ഗർഭിണിയായ മകളെ കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. അവിവാഹിതയായ മകൾ ഗർഭിണിയായതോടെ അപമാനം ഭയന്ന് അച്ഛൻ മകളെ നദിയിൽ മുക്കിക്കൊല്ലുകയായിരുന്നു. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്. പതിനെട്ടുകാരിയായ മകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്നുമാണ് ഗർഭിണിയായത്. സംഭവത്തിൽ 52കാരനായ അച്ഛനും ബന്ധുവും അറസ്റ്റിലായി. ആഗ്രയിലെ ചമ്പൽ നദിയിൽ ജൂലൈ 31ആയിരുന്നു കൊലപാതകം. ഗർഭിണിയായ മകളെ ചികിത്സയ്ക്കായി കൊണ്ടുപോവുന്നുവെന്ന പേരിലാണ് അച്ഛനും ബന്ധുവും ആഗ്രയിലേക്ക് കൊണ്ടു പോയി ബന്ധുവിൻറെ വീട്ടിൽ താമസിച്ച ശേഷം തൊട്ടടുത്ത ദിവസം നദിയിൽ …

ന്യൂഡൽഹിയിൽ അവിവാഹിതയായ മകൾ ഗർഭിണിയായതിനെ തുടർന്ന് പുഴയിൽ മുക്കികൊലപ്പെടുത്തി അച്ഛൻ Read More »

വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീലെടുത്ത നടൻ വിക്രമിന് വനം വകുപ്പ് നോട്ടീസ് നൽകി

ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ ചിത്രീകരിച്ച നടൻ ചിയാൻ വിക്രമിന് നോട്ടീസ് നൽകി വനം വകുപ്പ്. ചിത്രീകരണം നടക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയാണ് നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനകം ഹാജരായി വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. കുരങ്ങിൻറെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ബിസിനസുകാരനും വിക്രമിൻറെ മകളുടെ ഭർത്താവിൻറെ അച്ഛനും വ്യവസായിയുമായ സി.കെ രംഗനാഥനോടും വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല രംഗനാഥൻ്റെ ഇഞ്ചംപാക്കത്തെ വീട്ടിലെത്തി വനം വകുപ്പ് കുരങ്ങിനെ കസ്റ്റഡിയിലെടുത്ത് ഈറോഡിലേക്ക് മാറ്റി. വിഷയത്തിൽ നടൻ …

വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീലെടുത്ത നടൻ വിക്രമിന് വനം വകുപ്പ് നോട്ടീസ് നൽകി Read More »

ഇടുക്കി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ഓഗസ്റ്റ് 15 ന് പ്രവർത്തനം ആരംഭിക്കും

ഇടുക്കി: പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ഓഗസ്റ്റ് 15 മുതൽ വാഴത്തോപ്പ് വഞ്ചിക്കവലയിലുള്ള കെ.എസ് ഇ ബിയുടെ സി.ആറാം നമ്പർ ക്വാർട്ടേഴ്സിൽ പ്രവർത്തനം ആരംഭിക്കും. ജില്ലാ ആസ്ഥാനങ്ങളിലും ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷൽ പരിധികളിലുമാണ് സർക്കിൾ ഓഫീസ് സംവിധാനം വരുന്നത്.2018 വരെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് ആയിരുന്നെങ്കിലും ശേഷം ഈ ചുമതല സർക്കിൾ ഇൻസ്പെക്ടർമാർക്ക് നല്കുകയായിരുന്നു. വീണ്ടും ഈ പദവി എസ് ഐ മാർക്ക് തന്നെ തിരികെ നല്കും.പുതിയ സർക്കാർ …

ഇടുക്കി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ഓഗസ്റ്റ് 15 ന് പ്രവർത്തനം ആരംഭിക്കും Read More »

യാത്രയയപ്പ് നൽകി

ഇടുക്കി: എസ്എസ്കെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററായി നിയമിതനായ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ സോമൻ തെറ്റയിലിന് യാത്രയയപ്പുനൽകി. വാഴത്തോപ്പ് സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ.ഡോ. ജോർജ് തകിടിയേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോർജ് അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ ഫാ. ടോമി ലൂക്ക് ആനിക്കുഴിക്കാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സോമൻ തെറ്റയിൽ മറുപടി പ്രസംഗം നടത്തി. …

യാത്രയയപ്പ് നൽകി Read More »

ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ രാഷ്‌ട്രീയം കലർത്തരുത്‌: മന്ത്രി രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ലഹരിക്കെതിരെ നടപടിയെടുക്കുന്നവരെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും അതിൽ രാഷ്ട്രീയം കലർത്തരുതെന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. ലഹരിക്കേസിൽ രണ്ട്‌ യുവാക്കൾ അറസ്റ്റിലായ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതിപക്ഷ നേതാവിന്റെ ആരോപണം ശുദ്ധ തെറ്റാണ്‌. ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. എൽ.ഡി.എഫ്‌ ഭരിച്ച പത്ത് വർഷക്കാലത്ത് ലഹരിക്ക് തടയിടാൻ ഒന്നും ചെയ്യാൻ തയ്യാറായില്ല. ലഹരിക്കേസിൽ പിടിയിലാകുന്നത്‌ ഡിവൈഎഫ്‌ഐ ആയാലും യൂത്ത് കോൺഗ്രസ് ആയാലും ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരും. പ്രതികൾക്ക് ആരുമായാണ് …

ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ രാഷ്‌ട്രീയം കലർത്തരുത്‌: മന്ത്രി രമേശ്‌ ചെന്നിത്തല Read More »

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ: ആലക്കോട് ഗ്രാമപഞ്ചായത്തും ഗവ. ആയുർവേദ ഡിസ്പ്പെൻസറിയും തലയനാട് ജയ്ഭാരത് ലൈബ്രറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ രാജു വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ സിൽവി ബിജു അധ്യക്ഷത വഹിച്ചു. യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് തോമസ് മൈലാടൂർ, സെകട്ടറി എം.എ ഫ്രാൻസിസ്, ശ്രീജാ ബാബു എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം ആയുർവേദ ഡോക്ടർ സുനിത ഇന്നത്തെ കാലത്ത് ആയുർവേദ മരുന്നുകളും അതിന്റെ ചികിൽസാ രീതികളും – …

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു Read More »

പാർലമെൻറിൻറെ പ്രവേശനകവാടത്തിൽ ഭരണ – പ്രതിപക്ഷ പ്രതിഷേധം നേർക്കുനേർ

ന്യൂഡൽഹി: ഝാർഖണ്ഡിലെ വിദ്യാർഥി പ്രക്ഷോഭം, അയോധ്യ രാമക്ഷേത്ര കൊള്ള എന്നീ വിഷയങ്ങളിൽ പാർലമെൻറിൽ ഭരണ – പ്രതിപക്ഷ പ്രതിഷേധം നേർക്കുനേർ വന്നത് ശ്രദ്ധേയമായി. വ്യാഴാഴ്ച പാർലമെൻറിൻറെ പ്രവേശനകവാടത്തിലാണ് ഇരുവിഭാഗത്തിൻറെയും എംപിമാരുടെ പ്രതിഷേധം മുഖാമുഖം എത്തിയത്. മുൻകരുതലിൻറെ ഭാഗമായി ഇരുവിഭാഗങ്ങൾക്കുമിടയിൽ സുരക്ഷാ ഉദ്യോഗസ്ഥരും അണിനിരന്നു. രാജ്യത്തെ വിദ്യാർഥി പ്രക്ഷോഭത്തിൽ നിന്ന് രാഹുൽ ഗാന്ധി ഒളിച്ചോടുകയാണെന്ന് ആരോപിച്ച എൻഡിഎ എംപിമാർ അദ്ദേഹം മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ജൂലൈ 20ന് നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ നടന്ന …

പാർലമെൻറിൻറെ പ്രവേശനകവാടത്തിൽ ഭരണ – പ്രതിപക്ഷ പ്രതിഷേധം നേർക്കുനേർ Read More »

ഓസ്ട്രേലിയയെ ബംഗ്ലാദേശ് 198 റൺസിന് ഔൾഔട്ടാക്കി

ഡാർവിൻ: കംഗാരുപ്പടയെ അവരുടെ നാട്ടിൽ തകർത്തെറിഞ്ഞ് ബംഗാൾ കടുവകൾ. ഡാർവിനിൽ ആരംഭിച്ച ആദ‍്യ ടെസ്റ്റ് മത്സരത്തിലെ ആദ‍്യ ദിനത്തിൽ തന്നെ ഓസ്ട്രേലിയയെ ബംഗ്ലാദേശ് 198 റൺസിന് ഔൾഔട്ടാക്കി. ആറ് വിക്കറ്റ് വീഴ്ത്തിയ ഹസൻ മഹ്മൂദാണ് ഓസീസിനെ തകർത്തത്. ഹസനു പുറമെ എബാദോത് ഹൊസൈനും ടാസ്കിൻ അഹ്മദും രണ്ടു വിക്കറ്റ് വീഴ്ത്തി. 23 വർഷത്തിനിടെ ആദ‍്യമായി ഓസീസ് മണ്ണിൽ ടെസ്റ്റ് കളിക്കാനെത്തിയ ബംഗ്ലാദേശ് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ടീ ബ്രേക്കിന് പിരിയുമ്പോൾ …

ഓസ്ട്രേലിയയെ ബംഗ്ലാദേശ് 198 റൺസിന് ഔൾഔട്ടാക്കി Read More »

കാവേരി തർക്കം: കർണാടകയിൽ നാളെ സമ്പൂർണ്ണ ബന്ദ്; കേരളത്തിൽ നിന്നുള്ള യാത്രക്കാർ ജാഗ്രത പാലിക്കുക

കർണാടക: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കർണാടകയിൽ നാളെ (വ്യാഴം, 13.08.2026) രാവിലെ 6:00 മുതൽ വൈകീട്ട് 6:00 വരെ സമ്പൂർണ്ണ ബന്ദ് ആഹ്വാനം ചെയ്തു. കേരളത്തിൽ നിന്ന് കർണാടകയിലേക്ക്, പ്രത്യേകിച്ച് ബംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന അന്തർസംസ്ഥാന ബസുകളെയും സ്വകാര്യ വാഹനങ്ങളെയും ബന്ദ് സാരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ, അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഈ സമയങ്ങളിൽ കർണാടകയിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുന്നതായിരിക്കും ഉചിതം.

ജി സുകുമാരൻ നായർക്കെതിരെയുള്ള കെ.ബി ഗണേഷ് കുമാറിൻ്റെ പരാമർശം അങ്ങേയറ്റം തരംതാണതും നെറികെട്ടതുമാണെന്ന് ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ

ഇടുക്കി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെയുള്ള കെ.ബി ഗണേഷ് കുമാറിൻ്റെ പരാമർശം അങ്ങേയറ്റം തരംതാണതും നെറികെട്ടതുമാണെന്ന് ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ. എൻ.എസ്.എസ് പത്തനാപുരം യൂണിയനിൽ ആരംഭിക്കാനിരിക്കുന്ന പത്‌മാകഫേയുടെ പ്രവർത്തനത്തിൽ ഉണ്ടായ സാമ്പത്തിക അച്ചടക്കമില്ലായ്മയും ഏകാധിപത്യ പ്രവണതയിലും പ്രതിഷേധിച്ച് ഭൂരിപക്ഷം കമ്മറ്റിയംഗങ്ങളും രാജിവെച്ചതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിലുള്ള നിരാശയിൽ നിന്നാണ് അദ്ദേഹത്തിൻ്റ പരാമർശമെന്നും അവർ പറഞ്ഞു. സ്ഥാനത്തിരിക്കുമ്പോൾ വാഴ്‌ത്തി പാടുകയും സ്ഥാനം നഷ്‌ടപ്പെടുമ്പോൾ ഇകഴ്തി പാടുന്നതും ഒരു വൃക്തിയ്ക്കും പൊതുപ്രവർത്തകർക്കും ഭൂഷണമല്ല. ഇതേ നാണയത്തിൽ …

ജി സുകുമാരൻ നായർക്കെതിരെയുള്ള കെ.ബി ഗണേഷ് കുമാറിൻ്റെ പരാമർശം അങ്ങേയറ്റം തരംതാണതും നെറികെട്ടതുമാണെന്ന് ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ Read More »

ആശുപത്രിയിലെത്തിക്കാൻ വീണ്ടും മഞ്ചൽ യാത്ര; ഇടമലക്കുടിയിൽ ഗോത്രജനതയുടെ യാത്രാദുരിതം തുടരുന്നു

ഇടുക്കി: അധികാരികളുടെ വാഗ്ദാനങ്ങൾ വെറും വാക്കായി അവശേഷിക്കുമ്പോൾ, അടിയന്തര വൈദ്യസഹായത്തിനായി വീണ്ടും രോഗിയെ മഞ്ചലിൽ ചുമന്ന് കിലോമീറ്ററുകൾ താണ്ടി ഇടമലക്കുടിയിലെ ഗോത്രജനത. ഇടമലക്കുടി ഗൂഡല്ലാർകുടി സ്വദേശിയായ 75 വയസ്സുകാരൻ മാലയപ്പനെയാണ് കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടർന്ന് പ്രദേശവാസികൾ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ചത്.കമ്പിൽ തുണി കെട്ടിയുണ്ടാക്കിയ മഞ്ചലിൽ കിടത്തി, വനപാതയിലൂടെയും പുഴ മുറിച്ചുകടന്നും കുടിനിവാസികളായ നിരവധി പേർ മാറിമാറി നാല് കിലോമീറ്ററോളമാണ് ഇയാളെ ചുമന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ മണലാർ പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന ഒറ്റത്തടിപ്പാലം ഒലിച്ചുപോയത് …

ആശുപത്രിയിലെത്തിക്കാൻ വീണ്ടും മഞ്ചൽ യാത്ര; ഇടമലക്കുടിയിൽ ഗോത്രജനതയുടെ യാത്രാദുരിതം തുടരുന്നു Read More »

പൊലീസ്‌ സ്‌റ്റേഷൻ ഇനി ജനങ്ങൾക്കു സ്വന്തം; മൈ പൊലീസ് സ്റ്റേഷൻ ഉദ്‌ഘാടനം നാളെ

തിരുവനന്തപുരം: ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നൽകുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് നാളെ (ഓഗസ്റ്റ് 14) തുടക്കമാകും. പരാതിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാന്‍ കഴിയുന്ന സേവനകേന്ദ്രങ്ങളാക്കി നമ്മുടെ പൊലീസ് സ്റ്റേഷനുകളെ മാറ്റുക എന്നതാണ് മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിയുടെ പ്രധാനലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആധുനിക ജനാധിപത്യ സമൂഹത്തിന് അനുയോജ്യമായ വിധത്തില്‍ പൊഫ്രഷണലിസത്തിലൂടെ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി പൊലിസിന്റെ പ്രവര്‍ത്തനവും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനവും പടിപടിയായി മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിഷ്കരണം …

പൊലീസ്‌ സ്‌റ്റേഷൻ ഇനി ജനങ്ങൾക്കു സ്വന്തം; മൈ പൊലീസ് സ്റ്റേഷൻ ഉദ്‌ഘാടനം നാളെ Read More »

“പ്ലാറ്റിനം ജൂബിലിയിൽ കരുതലിന്റെ കൈനീട്ടം”; പ്രതീക്ഷാഭവനിലെ കുരുന്നുകൾക്ക് സ്നേഹസ്പർശവുമായി സെന്റ് സെബാസ്റ്റ്യൻ സ്കൂൾ

തൊടുപുഴ: പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നന്മയുടെ വേറിട്ട മാതൃക തീർത്ത് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു.പി. സ്കൂളിലെ കുരുന്നുകൾ. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തൊടുപുഴ പ്രതീക്ഷാഭവൻ സ്പെഷ്യൽ സ്കൂളിലെ 180 കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി വിദ്യാർത്ഥികൾ സ്നേഹോപഹാരങ്ങൾ കൈമാറി. വലിയൊരു ആശ്വാസവും കരുത ലുമാണ് ഈ കൊച്ചു കൂട്ടുകാരുടെ സമ്മാനപ്പൊതികളിലൂടെ പ്രതീക്ഷാഭവനിലേക്ക് ഒഴുകിയെത്തിയത്. വിദ്യാർത്ഥികൾ സ്വയം സമാഹരിച്ച വസ്ത്രങ്ങൾ, കളറിംഗ് ബുക്കുകൾ, പേന, പെൻസിൽ, ക്രയോണുകൾ, ക്ലേ, വാട്ടർ കളറുകൾ അടങ്ങിയ സ്റ്റേഷനറി-ആർട്ട് സാമഗ്രികൾ, സോപ്പ്, ഡയപ്പർ, …

“പ്ലാറ്റിനം ജൂബിലിയിൽ കരുതലിന്റെ കൈനീട്ടം”; പ്രതീക്ഷാഭവനിലെ കുരുന്നുകൾക്ക് സ്നേഹസ്പർശവുമായി സെന്റ് സെബാസ്റ്റ്യൻ സ്കൂൾ Read More »

മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി പരിശോധന നടത്തി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി പരിശോധന നടത്തി. തേക്കടിയിലെത്തിയ സമിതി അംഗങ്ങൾ ബോട്ട് മാർഗം മുല്ലപ്പെരിയാർ ഡാമിലെത്തി പരിശോധന ആരംഭിച്ചു.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയും നിലവിലെ സ്ഥിതിഗതികളും വിലയിരുത്തുന്നതിനായാണ് അഞ്ചംഗ ഉപസമിതി പരിശോധന നടത്തുന്നത്. മെയിൻ ഡാം, ബേബി ഡാം എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ സംഘം പരിശോധിക്കും. സ്പിൽവേ ഷട്ടറുകളുടെ കാര്യക്ഷമത ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളും വിലയിരുത്തും.അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷയും അനുബന്ധ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും പരിശോധിച്ച ശേഷം സമിതി അംഗങ്ങൾ കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേരും. പരിശോധനയിൽ …

മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി പരിശോധന നടത്തി Read More »

*ജീവിതത്തിലെ നിശ്ശബ്ദ കുറവുകൾ*; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

ആൻ്റണി പുത്തൻപുരയ്ക്കൽ ജീവിതത്തിലെ ഏറ്റവും വലിയ കുറവുകൾ പലപ്പോഴും വാക്കുകളുടെ അഭാവമല്ല, മറിച്ച് ഉള്ളിൽ തിളച്ചുമറിയുന്നത് പുറത്തു പറയുവാനുള്ള ധൈര്യമില്ലായ്മയാണ്. പറയേണ്ടിയിരുന്ന സ്നേഹം, ചോദിക്കേണ്ടിയിരുന്ന ക്ഷമ, തുറന്നുകാട്ടേണ്ടിയിരുന്ന സത്യം, എല്ലാം നെഞ്ചിനുള്ളിൽ തന്നെ അടക്കിവെച്ച് നാം ജീവിച്ചുതീർക്കുന്നു. ഒടുവിൽ തിരിഞ്ഞുനോക്കുമ്പോൾ നാം ഖേദിക്കുന്നത് ചെയ്ത തെറ്റുകളെക്കാളും, ചെയ്യാതെ വിട്ട ആ പ്രകടനങ്ങളെ ഓർത്താണ്. പറയാതെ പോയ വാക്കുകൾ, കൊടുക്കാതെ പോയ ആലിംഗനങ്ങൾ, തുറക്കാതെ പോയ വാതിലുകൾ. അവയിൽ ചിലത്: *കൃതജ്ഞത* – ജീവിതത്തിൽ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നന്മയ്ക്കും …

*ജീവിതത്തിലെ നിശ്ശബ്ദ കുറവുകൾ*; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു Read More »

തൊടുപുഴ കുമാരമംഗലം മേലാട്ടുകുന്നേൽ നാരായണൻ നിര്യാതനായി

തൊടുപുഴ: കുമാരമംഗലം മേലാട്ടുകുന്നേൽ നാരായണൻ(87) നിര്യാതനായി. ഭാര്യ: ഭാർഗവി(പാറയ്ക്കമാലിൽ, ആയവന). മക്കൾ: പ്രതിഭ, പ്രദീപ്(അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി, ഇലക്ട്രിക്കൽ, പൈനാവ്). മരുമക്കൾ: ദിനേശ് (ബിസിനസ്, വാഴക്കുളം), മഞ്ജു പരമേശ്വരൻ, പുത്തൻപുരയിൽ, തൊമ്മൻകുത്ത് (കുമാരമംഗലം പഞ്ചായത്ത് 13 ആം വാർഡ് മെമ്പർ, ജില്ല നഴ്സിങ് സൂപ്രണ്ട്, ഇടുക്കി ജില്ല കോ – ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തൊടുപുഴ). കൊച്ചുമക്കൾ: ഗോകുൽ, ഗംഗ, കൈലാസ് നാഥൻ. സംസ്കാരം ഇന്ന് (12/08/2026) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.

ആദിവാസി സമൂഹത്തിന്റെ അറിവുകള്‍ ഉപയോഗപ്പെടുത്തി മനുഷ്യ വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കും: മന്ത്രി ഷിബു ബേബി ജോണ്‍

ഇടുക്കി: ആദിവാസി സമൂഹത്തോളം കാടിനെ അറിയുന്ന മറ്റാരുമില്ലെന്നും ഈ അറിവ് മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും വനപരിപാലനത്തിനും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി ഷിബു ബേബി ജോണ്‍. മുടങ്ങിപ്പോയ ടൈഗര്‍ മ്യൂസിയം പുനരുദ്ധീകരിക്കുന്നതിന് 20 കോടി ഉള്‍പ്പെടെ കുമളി ഇക്കോ ടൂറിസം വികസനത്തിന് 50 കോടിയുടെ പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കാണുന്നതിനായി വനം വകുപ്പ് ആവിഷ്‌കരിച്ച ഊരുണര്‍വ് പദ്ധതിയുടെ ഭാഗമായി മന്നാന്‍, പളിയ ഊരുകളിലെ നിവാസികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. …

ആദിവാസി സമൂഹത്തിന്റെ അറിവുകള്‍ ഉപയോഗപ്പെടുത്തി മനുഷ്യ വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കും: മന്ത്രി ഷിബു ബേബി ജോണ്‍ Read More »

വന്യജീവി സംരക്ഷണ ഭേദഗതി, കേരളത്തിൻറെ ബില്ലിന് അംഗീകാരമില്ല

തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിൽ കേരളത്തിൻറെ ബില്ലിന് അംഗീകാരമില്ല. മനുഷ്യ – വന്യജീവി സംഘർഷം കൈകാര്യം ചെയ്യാൻ നിലവിലെ വന്യജീവി സംരക്ഷണ നിയമത്തിൽ തന്നെ ആവശ്യമായ വ്യവസ്ഥകളുണ്ടെന്നാണ് കേന്ദ്ര സർക്കാരിൻറെ നിലപാട്. ലോക്സഭയിൽ കോൺഗ്രസ് എംപി അടൂർ പ്രകാശിൻറെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വന്യജീവി ആക്രമണങ്ങളും സംഘർഷങ്ങളും തടയുന്നതിനുള്ള പൂർണ ചുമതല സംസ്ഥാന സർക്കാരിനാണെന്നും നടപടികൾ സംബന്ധിച്ച് സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്നും പരിസ്ഥിതി – വനം – കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ …

വന്യജീവി സംരക്ഷണ ഭേദഗതി, കേരളത്തിൻറെ ബില്ലിന് അംഗീകാരമില്ല Read More »

സംസ്ഥാനത്ത് മഴ കുറഞ്ഞു

കൊച്ചി: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന ശക്തമായ മഴ കുറഞ്ഞു. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. വരുന്ന ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. അടുത്ത ദിവസങ്ങളിൽ (വ്യാഴാഴ്ച വരെ) ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകാൻ പാടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, …

സംസ്ഥാനത്ത് മഴ കുറഞ്ഞു Read More »

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന കടയുടമ മരിച്ചു

മുവാറ്റുപുഴ: ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന കടയുടമ മരിച്ചു. വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ അംഗവും സ്റ്റാർ ചപ്പാത്തി കട ഉടമയുമായ വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ ജസ്റ്റിൻ (52) ആണ് മരിച്ചത്. വാഴക്കുളം പള്ളിക്കുന്നേൽ പരേതനായ ജസ്റ്റിന്റെ ഭാര്യയാണ്. പരേത മേലുകാവ് പാറപ്ലാക്കൽ കുടുംബാംഗം. മക്കൾ: ജാസ്മിൻ (വിദ്യാർത്ഥി, ജ്യോതി ദർശന പുല്ലുവഴി ), ജസ്റ്റോ (വിദ്യാർഥി, വിശ്വജ്യോതി എൻജിനീയറിങ് കോളേജ് വാഴക്കുളം). കടയിലെ ജോലിക്കിടെ റെജിമോളുടെ കൈ ചപ്പാത്തി മെഷീനിൽ കുരുങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ …

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന കടയുടമ മരിച്ചു Read More »

ഝാർഖണ്ഡിലെ പി.എസ്‌.സി പരീക്ഷ ക്രമക്കേടിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: ഝാർഖണ്ഡിലെ വിവിധ നിയമന പരീക്ഷകളിൽ, പ്രത്യേകിച്ച് പിഎസ്‌സി പരീക്ഷയുടെ നടത്തിപ്പിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. സംസ്ഥാന പൊലീസ് സിഐഡി വിഭാഗം രജിസ്റ്റർ ചെയ്ത എഫ്‌ഐആറും ലഭിച്ച മറ്റ് പരാതികളും അടിസ്ഥാനമാക്കി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് അന്വേഷണം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിയമന പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രത്യേകിച്ച് ഝാർഖണ്ഡ് ജനറൽ ഗ്രാജ്വേറ്റ് ലെവൽ കമ്പയിൻഡ് കോംപിറ്റേറ്റീവ് പരീക്ഷയിലെ ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ 17 ദിവസമായി …

ഝാർഖണ്ഡിലെ പി.എസ്‌.സി പരീക്ഷ ക്രമക്കേടിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു Read More »

ചങ്ങനാശേരി കുരിശുംമൂട് ഇരയമംഗലം ഗ്രേസിക്കുട്ടി തോമസ് നിര്യാതയായി

ചങ്ങനാശ്ശേരി: കുരിശുംമൂട് ഇരയമംഗലം(മാമ്പ്ര കുടുംബം, കൈനകരി) എൽ.ഐ.സി റിട്ട. എ.ഡി.എം ഇ.ജെ തോമസിന്റെ(ബേബിച്ചൻ) ഭാര്യ ഗ്രേസിക്കുട്ടി തോമസ് (82) നിര്യാതയായി. സംസ്‌കാരം ചൊവ്വ(11/08/2026) രാവിലെ 10.30ന് കുരിശുംമൂട് മുന്തിരിക്കവലയിലുള്ള ഇരയമംഗലം വീട്ടിൽ ആരംഭിച്ച് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ. പരേത കങ്ങഴ മുരിക്കനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോ ജോസഫ്(എഞ്ചിനീയർ, സൗദി അറേബ്യ), ജയ് ജേക്കബ്(സീനിയർ മാനേജർ, എൽ.ഐ.സി, തൊടുപുഴ), പ്രൊഫ. ജിജി തോമസ്(എൻ.ഐബി.എം ഫാ ക്വൽറ്റി പൂനെ), പ്രിയ മേരി(എച്ച്എസ്‌എസ്‌റ്റി സെൻ്റ് മേരീസ് ചമ്പക്കുളം), ജിബു തോമസ്(എഞ്ചിനീയർ യുഎസ്എ). …

ചങ്ങനാശേരി കുരിശുംമൂട് ഇരയമംഗലം ഗ്രേസിക്കുട്ടി തോമസ് നിര്യാതയായി Read More »

കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചാരണം നടത്തി

ഇടുക്കി: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക വഴിത്തിരവായി മാറിയ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എൺപത്തി നാലാമത് വാർഷികാചരണമാണ് നടന്നത്. കട്ടപ്പന അമർ ജവാൻ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചനയോടെ ആണ് പരിപാടി ആരംഭിച്ചത്. തുടർന്ന് നടന്ന യോഗം എ ഐ സി സി അംഗം അഡ്വ: ഇ എം. അഗസ്തി ഉൽഘാടനം ചെയ്തു. ഒട്ടനവധി ദേശാഭിമാനികളുടെ രക്തസാക്ഷിത്വത്തിലൂടെയും ത്യാഗത്തിലൂടെയും നേടിയെടുത്ത സ്വാതന്ത്ര്യം വെല്ലുവിളികൾ നേരിടുന്ന കാലത്തിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. അന്യ മത …

കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചാരണം നടത്തി Read More »

ദേശീയ വ്യാപാരി ദിനാചരണം: തൊടുപുഴയിൽ വിപുലമായ പരിപാടികൾ

തൊടുപുഴ: ദേശീയ വ്യാപാരി ദിനമായ ഓഗസ്റ്റ് 9ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ദിനാചരണം നടത്തി.രാവിലെ 9 മണിക്ക് തൊടുപുഴ വ്യാപാര ഭവൻ അങ്കണത്തിൽ യൂണിറ്റ് പ്രസിഡന്റ് പി. എ. സലിംകുട്ടി പതാക ഉയർത്തി പരിപാടികൾക്ക് തുടക്കമിട്ടു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ സ്വാഗതം പറഞ്ഞു. പി. എ. സലിംകുട്ടി അധ്യക്ഷത വഹിച്ചു. ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കാരുണ്യം കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി …

ദേശീയ വ്യാപാരി ദിനാചരണം: തൊടുപുഴയിൽ വിപുലമായ പരിപാടികൾ Read More »

ലഹരിയോടും ലഹരി മാഫിയയോടും വർഗീയതയോടും ക്വിറ്റ് ഇന്ത്യ പറയും; ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌

ഇടുക്കി: നാട്ടിലെ യുവജനങ്ങളെ ലഹരിയിൽ നിന്നും വിമുക്തമാക്കുന്നതിന് യൂത്ത്കോൺഗ്രസ്‌ വലിയ പോരാട്ടത്തിന് തുടക്കം കുറിച്ചു എന്നും ലഹരിയോടും ലഹരി മാഫിയയോടും രാജ്യത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന വർഗീയ ഭരണകൂട ലഹരിയോടും ക്വിറ്റ് ഇന്ത്യ പറയും എന്നും യൂത്ത്കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ. മോബിൻ മാത്യു പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ വാഴത്തോപ്പ് മണ്ഡലം കമ്മറ്റി മണിയറൻകുടിയിൽ സംഘടിപ്പിച്ച സ്ഥാപക ദിനചാരണവും ക്വിറ്റ് ഇന്ത്യ ദിന സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ലഹരി മാഫിയയുടെ വളർച്ചയിൽ മുൻ സർക്കാരിനും ഇടതു …

ലഹരിയോടും ലഹരി മാഫിയയോടും വർഗീയതയോടും ക്വിറ്റ് ഇന്ത്യ പറയും; ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ Read More »

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വെളിയാമറ്റം യൂണിറ്റ് വ്യാപാര ദിനം ആചരിച്ചു

തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വെളിയാമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ വ്യാപാര ദിനം ആചരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ഇ ജബ്ബാർ പതാക ഉയർത്തി. യൂണിറ്റിലെ 50 വർഷം പിന്നിട്ട ഏറ്റവും മുതിർന്ന വ്യാപാരി ലത്തീഫ് കിഴക്കേലിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ബിജു കോട്ടയ്ക്കകം അയ്യൂബ് കിഴക്കേൽ ഷിനാജ് കോട്ടപ്പറമ്പിൽ സജാദ് നാസർ വടക്കേൽ തുടങ്ങിയവർ നേതൃത്വം നൽകി.

ക്വിറ്റ് ഇന്ത്യാ ദിനം ഓർമ്മ പുതുക്കി സീനിയർ സിറ്റിസൺസ് ഫോറം

തൊടുപുഴ: 1942 ഓഗസ്റ്റ് 8-ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഓർമ്മ പുതുക്കി സീനിയർ സിറ്റിസൺസ് ഫോറം തൊടുപുഴ. തൊടുപുഴയിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് ഹോസ്പിറ്റൽ ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) ആയി സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ സായുധ സേനയിൽ കമ്മീഷൻഡ് ഓഫീസറായി റിട്ടയർ ചെയ്ത ക്യാപ്റ്റൻ സി ജെ ജോസഫിനെ യോഗം ആദരിച്ചു.ഒരു രാജ്യമെന്ന നിലയിൽ ലോകത്തിനു മുന്നിൽ ഇന്ന് ഇന്ത്യ കൈവരിച്ച ഉന്നതമായ സ്ഥാനത്തിന് അടിത്തറയിട്ടത് ഇത്തരം ജനകീയ മുന്നേറ്റങ്ങളാണ്. വിദേശാധിപത്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ …

ക്വിറ്റ് ഇന്ത്യാ ദിനം ഓർമ്മ പുതുക്കി സീനിയർ സിറ്റിസൺസ് ഫോറം Read More »

വിദ്യാഭ്യാസ രംഗത്തെ സമഗ്ര വളർച്ച ലക്ഷ്യം: മന്ത്രി എൻ ഷംസുദ്ദീൻ

ഇടുക്കി: വിദ്യാഭ്യാസ രംഗത്ത് സമഗ്രവും സർവ്വതോന്മുഖവുമായ വളർച്ച ലക്ഷ്യമിടുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ഇടുക്കി ജില്ലയിലെ അധ്യാപകരെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റൽ സാങ്കേതിക വിദ്യ വലിയ രീതിയിൽ പ്രയോജനപ്പെടുത്തിയുള്ള ഇന്നത്തെ വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.പല സ്കൂളുകളിലും കുട്ടികൾക്ക് ഡിജിറ്റൽ സംവിധാനം വേണ്ടത്ര ലഭ്യമല്ല. നെറ്റ് കണക്റ്റിവിറ്റിയുടെയും വൈഫൈയുടെയുമൊക്കെ സ്പീഡും …

വിദ്യാഭ്യാസ രംഗത്തെ സമഗ്ര വളർച്ച ലക്ഷ്യം: മന്ത്രി എൻ ഷംസുദ്ദീൻ Read More »

യു.പി.ഐ ഇടപാടുകൾക്ക് കച്ചവടക്കാരിൽ നിന്ന് ചാർജ് ഈടാക്കാനുള്ള നീക്കം പിൻവലിക്കണം; എം.പിയ്ക്ക് നിവേദനം നൽകി

തൊടുപുഴ: യു.പി.ഐ. ഇടപാടുകൾ നടത്തുമ്പോൾ കച്ചവടക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കച്ചവട സമൂഹം രംഗത്ത്. രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയും യു.പി.ഐ. ഇടപാടുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, കച്ചവടക്കാരിൽ നിന്ന് അധിക നിരക്ക് ഈടാക്കാനുള്ള തീരുമാനം ചെറുകിട, ഇടത്തരം കച്ചവട മേഖലയ്ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് തൊടുപുഴ മർച്ചന്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഇതിനകം തന്നെ വിവിധ സാമ്പത്തിക പ്രതിസന്ധികളും വർധിച്ച പ്രവർത്തനച്ചെലവുകളും നേരിടുന്ന കച്ചവടക്കാർക്ക് യു.പി.ഐ. ഇടപാടുകൾക്ക് …

യു.പി.ഐ ഇടപാടുകൾക്ക് കച്ചവടക്കാരിൽ നിന്ന് ചാർജ് ഈടാക്കാനുള്ള നീക്കം പിൻവലിക്കണം; എം.പിയ്ക്ക് നിവേദനം നൽകി Read More »

ബീഹാറിൽ അധ്യാപകൻ, കേരളത്തിൽ കഞ്ചാവ് വില്പന; ഇടുക്കിയിൽ കഞ്ചാവ് എത്തിച്ച് ചില്ലറ വില്പന നടത്തിയിരുന്നയാൾ അറസ്റ്റിൽ

ഇടുക്കി: രാജാക്കാട് സ്വദേശി കടുവാകുഴിയിൽ റോബിൻ റെജിയെയാണ് 30 ഗ്രാം കഞ്ചാവുമായി നെടുംകണ്ടം എക്സൈസ് സംഘം പിടികൂടിയത്. ബീഹാറിൽ അധ്യാപകനായി ജോലി നോക്കുന്ന ഇയാൾ രണ്ട് മാസത്തെ അവധിയ്ക് നാട്ടിൽ എത്തിയതായിരുന്നു. ബീഹാറിൽ നിന്നും കൊണ്ടു വന്ന കഞ്ചാവ് വിറ്റ് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഇയാൾ. റോബിന്റെ പക്കൽ നിന്നും കഞ്ചാവ് വാങ്ങിയ രാജാക്കാട് മുക്കുടി സ്വദേശി പുത്തൻപറമ്പിൽ ബിജു, ഇയാളുടെ മകൻ അലൻ എന്നിവരെ 25 ഗ്രാം കഞ്ചാവുമായി രാജാക്കാട് ബസ്സ്റ്റാൻഡ് പരിസരത്തു നിന്നുമാണ് …

ബീഹാറിൽ അധ്യാപകൻ, കേരളത്തിൽ കഞ്ചാവ് വില്പന; ഇടുക്കിയിൽ കഞ്ചാവ് എത്തിച്ച് ചില്ലറ വില്പന നടത്തിയിരുന്നയാൾ അറസ്റ്റിൽ Read More »

തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു

ഇടുക്കി: തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. കമ്പം താഴ്‌വരയിലെ 14,707 ഏക്കറോളം വരുന്ന നെൽകൃഷിക്കായാണ് തമിഴ്നാട് വെള്ളം കൊണ്ട് പോകുന്നത്. കേരളത്തിന് ആവശ്യമായ അരിയും പച്ചക്കറികളും നൽകാനാണ് മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ തമിഴ്നാട് ആവശ്യപ്പെടുന്നതെന്ന് സ്ഥലത്തെത്തിയ കമ്പം എംഎൽഎ ജഗന്നാഥ മിശ്ര പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലം കൃഷിയിടങ്ങളിലേക്ക് ഒഴുകിയെത്തുന്നതോടെ മാസങ്ങളായി കടുത്ത പ്രതിസന്ധിയിലായിരുന്ന തമിഴ്നാട്ടിലെ കർഷകർക്ക് ഇത് വലിയ ആശ്വാസമാകും. തേനി എം.പി തങ്ക തമിഴ് സെൽവൻ്റെയും കമ്പം എംഎൽഎ …

തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു Read More »

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ബേബി ഫീഡിങ്ങ് പോഡ് ഉദ്ഘാടനം ചെയ്തു

കൊച്ചി: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വിമാനത്താവളത്തിൽ മുലയൂട്ടുന്നതിനും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതിനുമുള്ള ‘കൂക്കൂൺ ലാക്റ്റേഷൻ പോഡ്’ (Cukoon Lactation Pod) ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര യാത്രാ വിഭാഗത്തിന്റെ (International Departures) പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഈ പോഡ്, ‘സിമാർ – ദി വിമൻസ് ഹോസ്പിറ്റൽ’ (CIMAR – The Women’s Hospital), ‘അവർ ഇക്കിഗായ് ഫൗണ്ടേഷൻ’ (Our IKIGAI Foundation) എന്നിവയുമായി സഹകരിച്ചാണ് രൂപകൽപ്പന ചെയ്ത് സ്ഥാപിച്ചിരിക്കുന്നത്. മുലയൂട്ടുന്ന അമ്മമാർക്ക് തങ്ങളുടെ …

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ബേബി ഫീഡിങ്ങ് പോഡ് ഉദ്ഘാടനം ചെയ്തു Read More »

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115 mm മുതൽ 204 mm വരെ മഴ ലഭിച്ചേക്കാം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ …

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും Read More »

ഓണം ഖാദി സ്‌പെഷ്യല്‍ വിപണന മേള ഓഗസ്റ്റ് 10, 11 തീയതികളില്‍

ഇടുക്കി: ഓണം പ്രമാണിച്ച് ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 10, 11 തീയതികളില്‍ വാത്തിക്കുടി ഗ്രാമ പഞ്ചായത്തിന്റെ മുരിക്കാശ്ശേരിയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സില്‍ വച്ച് ഓണം ഖാദി സ്‌പെഷ്യല്‍ വിപണന മേള സംഘടിപ്പിക്കും. റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ട് പീസുകള്‍, ചുരിദാര്‍ തുണിത്തരങ്ങള്‍, സാരികള്‍, ബെഡ്ഷീറ്റുകള്‍, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ആകര്‍ഷകമായ ശേഖരമാണ് ഒരുക്കുന്നത്. മേളയോടനുബന്ധിച്ച് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ഓണം മേളയോടനുബന്ധിച്ച് …

ഓണം ഖാദി സ്‌പെഷ്യല്‍ വിപണന മേള ഓഗസ്റ്റ് 10, 11 തീയതികളില്‍ Read More »

മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിന് ഫെഡറൽ ബാങ്ക് ഡയാലിസിസ് യൂണിറ്റ് നൽകി

തൊടുപുഴ: ഫെഡറൽ ബാങ്ക് സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിന് ഡയാലിസിസ് യൂണിറ്റ് സംഭാവന ചെയ്തത്. എട്ടര ലക്ഷത്തോളം രൂപ വിലവരുന്ന ഡയാലിസിസ് യൂണിറ്റാണ് നൽകിയത്. ആതുര സേവന രം​ഗത്ത് നിസ്തുല സേവനം നൽകുന്ന ഹോളി ഫാമിലി ഹോസ്പിറ്റലിന് ഡയാലിസിസ് യൂണിറ്റ് നൽകുന്നതിൽ സന്തോഷം ഉണ്ടെന്നും തുടർന്നും എല്ലാവിധ സഹകരണം ഉണ്ടാകുമെന്നും ബോങ്ക് അധികൃതർ പറഞ്ഞു. ദിവസം 31 രോ​ഗികൾക്ക് ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയാണ് ഹോളി ഫാമിലി. കൂടാതെ സാന്ത്വനം എന്നപേരിൽ മാസം തോറും …

മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിന് ഫെഡറൽ ബാങ്ക് ഡയാലിസിസ് യൂണിറ്റ് നൽകി Read More »

മുൻ സൈനികനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥനുമായിരുന്ന വഴിത്തല ചേന്താടിയിൽ സി.എം പോൾ നിര്യാതനായി

തൊടുപുഴ: മുൻ സൈനികനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥനുമായിരുന്ന വഴിത്തല ചേന്താടിയിൽ സി.എം പോൾ നിര്യാതനായി. 86 വയസ്സായിരുന്നു.ഭാര്യ: റിട്ട. അധ്യാപിക മേരി പോൾ വാഴക്കുളം തോട്ടുപുറം കുടുംബാ​ഗം. മക്കൾ: സിജു പോൾ (ബിസിനസ്സ് ), സ്മിതാ പോൾ (യു.എസ്.എ). മരുമക്കൾ: സിജി മാത്യു (നെല്ലൂർ), ജോഷി ജോസ് (ഇടയാനിക്കാട്ട്). കൊച്ചുമക്കൾ: ആൻ മേരി മാത്യു, അലിഷ എലിസബത്ത് മാത്യു, ഡേവിഡ് മാത്യു, കെവിൻ ജോസഫ്, ഒലിവിയ ജോസഫ്. സംസ്കാരം ശനിയാഴ്ച്ച (ഓഗസ്റ്റ് എട്ട്) …

മുൻ സൈനികനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥനുമായിരുന്ന വഴിത്തല ചേന്താടിയിൽ സി.എം പോൾ നിര്യാതനായി Read More »

മഴ കനക്കും; നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഓഗസ്റ്റ് 11 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതിതീവ്ര മഴ മുന്നറിയിപ്പിൻറെ ഭാഗമായി വെള്ളിയാഴ്ച കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ വെള്ളിയാഴ്ച യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ …

മഴ കനക്കും; നാല് ജില്ലകളിൽ റെഡ് അലർട്ട് Read More »

വള്ളിക്കട കടവ് പാലം: പ്രാരംഭ നടപടികൾ ആരംഭിച്ചു

മുവാറ്റുപുഴ: ആരക്കുഴ – ആവോലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വള്ളിക്കട കടവ് പാലത്തിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കമിട്ടതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. പാലം യാഥാർഥ്യമായാൽ മുവാറ്റുപുഴ നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്ന പദ്ധതിയായി ഇത് മാറും. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗമാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. ഇരു പഞ്ചായത്തുകളിലെയും ജനങ്ങളുടെ ദീർഘ കാലത്തെ ആവശ്യം എന്നതിലുപരി ഇടുക്കി ജില്ലയിൽ നിന്നും വരുന്നവർക്ക് മുവാറ്റുപുഴ നഗരത്തിൽ പ്രവേശിക്കാതെ തന്നെ എളുപ്പത്തിൽ എറണാകുളത്തേക്ക് പോകാനുള്ള ബൈപ്പാസ് ആയി ഈ …

വള്ളിക്കട കടവ് പാലം: പ്രാരംഭ നടപടികൾ ആരംഭിച്ചു Read More »

തായ്‌ലാൻഡിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ആറ് പേർ മരിച്ചു

ബാങ്കോക്ക്: തായ്‌ലാൻഡിലെ ഒരു ഹൈസ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർഥികളുമാണ് മരിച്ചത്. 15 പേർക്ക് പരുക്കേറ്റു. രാജ്യതലസ്ഥാനമായ ബാങ്കോക്കിൻറെ വടക്കുപടിഞ്ഞാറുള്ള നോന്തബുരി പ്രവിശ്യയിലെ ദെബ്സിരിൻ നോന്തബുരി സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വെടിവയ്പ്പ് നടത്തിയ വിദ്യാർഥിയെയും പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്പ്പിൻറെ കാരണം വ്യക്തമായിട്ടില്ല. ക്ലാസ് നടക്കവേയാണ് വെടിവയ്പ്പ് നടന്നത്. ക്ലാസ്മുറികളിൽ ഒളിച്ചിരുന്നാണ് വിദ്യാർഥികളിൽ പലരും വെടിയേൽക്കാതെ രക്ഷപ്പെട്ടത്. സംഭവത്തിൽ തായ്‌ലാൻഡ് …

തായ്‌ലാൻഡിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ആറ് പേർ മരിച്ചു Read More »