Timely news thodupuzha

കേരള ബാങ്ക് കരിമണ്ണൂർ ശാഖയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനചാരണവും സാമ്പത്തിക സാക്ഷരതാ ക്ലാസും നടത്തി

തൊടുപുഴ: കേരള ബാങ്ക് കരിമണ്ണൂർ ശാഖയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനചാരണവും സാമ്പത്തിക സാക്ഷരതാ ക്ലാസും നടത്തി. ബാങ്ക് മാനേജർ വിജയശ്രീ എസ് അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ബിൻസി ജോസഫിനെയും മികച്ച സംരംഭക റീന തോമസിനെയും ചടങ്ങിൽ ആദരിച്ചു. സാമ്പത്തിക സാക്ഷരതയെ കുറിച്ച് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർമാരായ മേരി തോമസ്, ഷീബ, ലിജി ജോർജ് എന്നിവർ ക്ലാസ്സെടുത്തു. ബാങ്ക് അസിസ്റ്റന്റ് മാനേജർ ബിനോയി ജോസഫ് എ എൻ ദിലീപ് കുമാർ, ബിബിത കെ ആർ എന്നിവർ പ്രസംഗിച്ചു. ബിൻസി ആന്റണി , ശ്രുതി ശശീന്ദ്രൻ , മോഹനൻ എ എൻ, നിഷാന്ത് യു കെ എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *