ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ച നിരീക്ഷകർ ജില്ലയിലെത്തി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു എന്നിവർ ചേർന്ന് നിരീക്ഷകരെ സ്വീകരിച്ചു. വിവിധ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതു നിരീക്ഷകരായ ദീപ്തി ഉപ്പൽ,ഹർഷദ്കുമാർ ആർ.പട്ടേൽ, തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ ആഷിഷ് കുമാർ, നമിത പട്ടേൽ എന്നിവരാണ് ജില്ലയിലെത്തിയത്. ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പൊതുനിരീക്ഷകർ വിലയിരുത്തി. എ.ഡി.എം എസ്. ശ്രീജിത്ത്, സബ് കളക്ടർ അനുപ് ഗാർഗ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു, ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ, ഇലക്ഷൻ നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഐ.എ.എസ് ഉദ്യോഗസ്ഥരായ ദീപ്തി ഉപ്പൽ (തൊടുപുഴ, ദേവികുളം നിയോജകമണ്ഡലങ്ങൾ), ഹർഷദ്കുമാർ ആർ.പട്ടേൽ (ഇടുക്കി, ഉടുമ്പൻചോല, പീരുമേട്) എന്നിവരാണ് ജില്ലയിലേക്ക് നിയോഗിച്ച പൊതു നിരീക്ഷകർ. ഐ.പി.എസ് ഉദ്യോഗസ്ഥനായ പവൻ കുമാറാണ് പൊലീസ് ഒബ്സർവർ. ഐ. ആർ. എസ് ഉദ്യോഗസ്ഥനായ ആഷിഷ് കുമാർ (തൊടുപുഴ, പീരുമേട്), നമിത പട്ടേൽ (ദേവികുളം, ഉടുമ്പൻചോല) എന്നിവരാണ് ചെലവ് നിരീക്ഷകർ. പൊതു ജനങ്ങൾക്ക് നേരിട്ടും ഫോൺ മുഖേനയും ഓഫീസ് സമയങ്ങളിൽ നിരീക്ഷകരെ ബന്ധപ്പെടാം.
നിരീക്ഷകരുടെ ഫോൺ നമ്പർ:
ദീപ്തി ഉപ്പൽ: 9596611533
ഹർഷദ്കുമാർ ആർ.പട്ടേൽ: 9978401531
പവൻ കുമാർ: 7409889888
ആഷിഷ് കുമാർ: 7979967971
നമിത പട്ടേൽ: 9828100813





