തൊടുപുഴ: നെല്ലാപ്പാറയിൽ കാറും നാഷ്ണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു.


മഹാത്മാഗാന്ധി സർവകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാർമാരായ കോലാനി ഇളവുംതടത്തിൽ ഇ.കെ സജീവൻ, അമയപ്ര തുരുത്തിപ്പിള്ളിൽ ജിൻസൺ, യൂണിവേഴ്സിറ്റി അസിസ്റ്റന്റായ ഏഴല്ലൂർ സ്വദേശി സിമി എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



സംഭവ സ്‌ഥലത്ത് ഫയർ ഫോഴ്‌സും പോലീസും എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.





