Timely news thodupuzha

ചക്കാമ്പുഴ ലൂർദ് മാതാ പള്ളിയിൽ നിന്ന് കുട്ടിക്കാലത്ത് തുടങ്ങിയ മലയാറ്റൂർ തീർത്ഥയാത്ര 40 ആം വർഷത്തിലും തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ: ചക്കാമ്പുഴ ലൂർദ് മാതാ പള്ളിയിൽ നിന്ന് വിദ്യാർത്ഥി ആയിരിക്കുമ്പോൾ തുടങ്ങിയ മലയാറ്റൂർ തീർത്ഥയാത്ര 40 ആം വർഷത്തിലും തുടർന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചക്കാമ്പുഴ തറവാട്ടിൽ നിന്ന് സംഘത്തോടൊപ്പം കാൽനടയായി യാത്ര ചെയ്താണ് മന്ത്രി മല ചവിട്ടുന്നത്. ഇടുക്കി കഞ്ഞിക്കുഴിയിൽ നിന്നും ടോമി തീവള്ളി 25 ആം വർഷമാണ് മന്ത്രിയോടൊപ്പം മല കയറുന്നത്.

മുൻപ് ശനിയാഴ്ച യാത്ര ആരംഭിച്ച് പുതുഞായറാഴ്ച മല കയറുവായിരുന്നു, എന്നാൽ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സമയക്കുറവിൻ്റെ പേരിൽ വ്യാഴാഴ്ച ചക്കാമ്പുഴ തറവാട്ട് വീട്ടിൽ നിന്നും ആരംഭിച്ച് ശനിയാഴ്ച പുലർച്ചെ മല കയറും. തറവാട്ടുവീട്ടിൽ നിന്ന് വല്യപ്പനായ തോമസ് പിന്നീട് പിതാവായ അഗസ്റ്റിൻ അപ്പം മുറിച്ച് ആശീർവദിക്കും.

യാത്ര പുറപ്പെടുമ്പോൾ ഭാര്യയുടെയും മക്കളുടെയും സഹോദരങ്ങളുടെയും സാന്നിധ്യത്തിൽ മാതാവ് ലീലാമ്മ കൊന്ത കൊടുത്ത് മകനെ അനുഗ്രഹിക്കും. ചക്കാമ്പുഴയിൽ നിന്ന് ആരംഭിച്ച് രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം വഴിയാണ് മലയടിവാരത്ത് എത്തുന്നത്. തീർത്ഥയാത്രക്ക് ശേഷം കഴിഞ്ഞ ആറ് വർഷങ്ങളായി ഇടുക്കിയിലേക്കാണ് മന്ത്രി ആദ്യം വരുന്നത്. ഇത്തവണയും ആ പതിവിൽ മാറ്റമില്ല.

Leave a Comment

Your email address will not be published. Required fields are marked *