തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച് വൈകിട്ട് ആറ് മുതൽ വ്യാഴാഴ്ച്ച(ഏപ്രിൽ ഒമ്പത്) വൈകിട്ട് ആറ് വരെ മദ്യ ശാലകൾ തുറക്കില്ല. വിദേശമദ്യ ചില്ലറ വിൽപ്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. 48 മണിക്കൂർ ഡ്രൈഡേയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച വൈകിട്ട് ആറിന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത പുറത്തു നിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടൻ മണ്ഡലം വിട്ടു പോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 48 മണിക്കൂർ ഡ്രൈ ഡേ; മദ്യ ശാലകൾ ഇന്ന് വൈകിട്ട് ആറ് മുതൽ അടയ്ക്കും






