Timely news thodupuzha

ഇടുക്കി ജില്ലയിലെ എൽ.പി.ജി ഓപ്പൺ ഫോറം 20ന്

ഇടുക്കി: ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും ഉപഭോക്താക്കൾ, സംഘടനകൾ, എണ്ണക്കമ്പനി പ്രതിനിധികൾ, പാചകവാതക ഏജൻസികൾ എന്നിവരെ ഉൾപ്പെടുത്തിയിട്ടുളള എൽ.പി.ജി ഓപ്പൺ ഫോറം ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ഏപ്രിൽ 20 ന് രാവിലെ 11 മണിക്ക് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ബന്ധപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *