Timely news thodupuzha

സഭയ്ക്കെതിരായ പ്രസ്താവനയിൽ ബി.ജെ.പി നേതൃത്വത്തിന് അതൃപ്തി

തിരുവനന്തപുരം: സഭക്കെതിരായ പി.സി ജോർജിൻറെയും ഷോൺ ജോർജിൻറെയും പ്രസ്താവനയിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി. വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് നിലവിൽ നേതൃത്വത്തിൻറെ തീരുമാനം. എഫ്സിആർഎ ഉൾപ്പെടെയുള്ള വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന ക്രിസ്തീയ വിഭാഗത്തെ പ്രകോപിപ്പിക്കുന്നതാണ് നടപടിയെന്നാണ് വിലയിരുത്തൽ. ഇരുവരുടെയും പ്രസ്താവന നേതൃത്വത്തിൻ്റെ അറിവോടെയല്ലെന്നാണ് നേതൃത്വം പറയുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ചില മെത്രാന്മാരും സഭ മുഖപത്രമായ ദീപികയും യുഡിഎഫിനായി ഇടപെട്ടുവെന്നാണ് ബിജെപി നേതാക്കളായ പി.സി ജോർജും മകൻ ഷോൺ ജോർജും ആരോപിച്ചത്. യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് മഠങ്ങളിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് വിളിച്ചുപറഞ്ഞുവെന്ന് പി.സി ജോർജ് ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *