Timely news thodupuzha

മുണ്ടകൈ – ചൂരൽമല ടൗൺഷിപ്പ് നിർമാണം അനിശ്ചിതത്വത്തിൽ; താമസയോഗ‍്യമായത് 40 വീടുകൾ മാത്രം

വയനാട്: മുണ്ടകൈ – ചൂരൽമല ദുരന്തബാധിതർക്കു വേണ്ടി സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന ടൗൺഷിപ്പിൻറെ നിർമാണം അനിശ്ചിതത്വത്തിൽ. ഫെയ്സ് വണ്ണിലെ 178 വീടുകൾ ഇതുവരെ താമസയോഗ‍്യമായിട്ടില്ല. 40 വീടുകൾ മാത്രമാണ് ഇതുവരെ താമസയോഗ‍്യമായതെന്നാണ് ജില്ലാ ഭരണകൂടം ദുരന്തബാധിതരെ അറിയിച്ചത്. ദുരന്തബാധിതർക്ക് സഹായമായി നൽകിയിരുന്ന 9000 രൂപയും മുടങ്ങി. 1184 പേർക്കുള്ള പണമാണ് മുടങ്ങിയത്. ഇതു കൂടാതെ ഫുഡ് കൂപ്പണും ഇതുവരെ ലഭ‍്യമായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *