രാജാക്കാട്: പന്നിയാർ പുഴയിൽ റെഞ്ചിൽ കുത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മുക്കുടിൽ മുനിയറക്കുന്ന്പുത്തേട്ട് സജീവൻ്റെ മകൻ അനന്തു(28)ആണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം വാക്കാസിറ്റി റെഞ്ചിൽ കുത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3 നാണ് അനന്തുവും ബന്ധുക്കളായ യുവാക്കളും കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടയിൽ അനന്തു മുങ്ങി താണു.കൂടെയുള്ളവർക്ക് നീന്തൽ അറിയാത്തതിനാൽ അവർ കരക്കെത്തി ബഹളം വയ്ക്കുകയും പരിചയക്കാരെ ഫോണിൽ വിളിച്ച് പറയുകയും ചെയ്തതിനെ തുടർന്ന് ഓടിയെത്തിയവർ അനന്തുവിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടുമ്പൻചോല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാതാവ് രേഖ, സഹോദരൻ അമൽ.
പന്നിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു





