തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കലണ്ടര്‍ പ്രകാശനം ചെയ്തു.
തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന് ആരംഭം കുറിച്ചു കൊണ്ട് കലണ്ടര്‍ പ്രകാശനം ചെയ്തു. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം രക്ഷാധികാരി കെ.കെ പുഷ്പാംഗദന്‍ കലണ്ടറിന്റെ പ്രകാശനം നിര്‍വഹിച്ചു. പതിനായിരം കലണ്ടറുകളാണ് ഭക്തജനങ്ങൾക്ക് വേണ്ടി പ്രിന്റ് ചെയ്തിട്ടുള്ളത്. നിരവധി ഭക്തരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ സി.സി കൃഷ്ണൻ, കെ.ആർ വേണു എന്നിവർ സന്നിഹിതരായിരുന്നു.