Timely news thodupuzha

ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസങ്ങൾക്ക് സമാനമായി ഇന്നും സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് കാരണം സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം.

അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ശരാശരി 34 ഡിഗ്രിയോളം താപനില​ രേഖപ്പെടുത്തി. ഓട്ടൊമാറ്റിക് വെതർ സ്‌റ്റേഷനുകളിൽ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് ഇന്നലെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് 41.3 °C, എറണാകുളം ചൂണ്ടി 46.5°C, ആലപ്പുഴയിലെ കരുമാടി 41.1°C എന്ന നിലയിൽ താപനില രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *