Timely news thodupuzha

2075 വരെ സ്‌കോളർഷിപ്പ് നൽകുന്നതിനായി 525 കോടി രൂപ നീക്കിവച്ചതായി ഡോ. ബി രവി പിള്ള

തിരുവനന്തപുരം: രവി പിള്ള അക്കാഡമി 2075 വരെ സ്‌കോളർഷിപ്പ് നൽകുന്നതിനായി 525 കോടി രൂപ നീക്കിവച്ചതായി പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്‌സ് ഡയറക്റ്ററുമായ ഡോ. ബി രവി പിള്ള പറഞ്ഞു.

ഭാര്യ ഗീത, മക്കളായ ആരതി, ഗണേഷ് എന്നിവരും താനും ചേർന്നാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ബഹ്‌റൈൻ സർക്കാരിൻറെ പരമോന്നത ബഹുമതിയായ മെഡൽ ഓഫ് എഫിഷ്യൻസി(ഫസ്റ്റ് ക്ലാസ്) നേടിയതിന് കേരളം നൽകിയ സ്വീകരണച്ചടങ്ങിൽ മറുപടി പറയുകയായിരുന്നു രവി പിള്ള.

ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിൽ നൽകുന്നതിനും കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും ഇട പെടുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ 1500 കുട്ടികൾക്കാണ് സ്‌കോളർഷിപ്പ്.

ഇതിനായി ഓരോ വർഷവും 10.50 കോടി രൂപ നീക്കിവച്ചു. സ്‌കോളർഷിപ്പ് വിതരണത്തിനായി ഈ തുക ഓരോ വർഷവും ഓഗസ്റ്റിൽ നോർക്കയ്ക്ക് കൈമാറും. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് സെപ്റ്റംബറിൽ നോർക്ക തുക വിതരണം ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *