Timely news thodupuzha

logo

ശബരിമലയിലെ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം തുടങ്ങി ഇ.ഡി

കൊച്ചി: ശബരിമലയിലെ വിവിധ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ്. നേരത്തെ പുറത്തുവന്ന സ്വർണക്കൊള്ളയ്ക്ക് പുറമെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലേക്കും അന്വേഷണം നീളുകയാണ്.

ഈ ഇടപാടിൽ ഏകദേശം 36 ലക്ഷത്തിൻറെ രൂപയുടെ ക്രമക്കേട് നടത്തായാണ് വിജിലൻസ് കണ്ടെത്തൽ. മുൻ കീഴ്ശാന്തി സുനിൽകുമാർ പോറ്റിയെ ഈ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡി കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. പണം അപഹരിക്കൽ, അഴിമതി നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇഡി നിലവിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ശബരിമല വഴിപാടുകളിലും ചടങ്ങിലും വൻതോതിൽ പണാപഹരണം നടത്തായാണ് വിവരം.2018ലെ നിലക്കലിലെ അന്നദാനവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിൽ മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ജെ ജയപ്രകാശിൻറെ സ്വത്തുകൾ ഇഡി കഴിഞ്ഞദിവസം കണ്ടുക്കെട്ടിയിരുന്നു.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് പോറ്റിയുമായി ബന്ധമില്ലെന്ന മൊഴിയാണ് ഇയാൾ നൽകിയത്. ശബരിമലയിലെ വിവിധ തലങ്ങളിൽ പലവിധ കൊള്ള നടന്നിട്ടുണ്ടെന്നും ഇവയിൽ വിപുലമായ അന്വേഷണമാണ് ഇഡി ലക്ഷ്യമിടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *