Timely news thodupuzha

logo

Crime

മദ്യം വാങ്ങാൻ പണം നൽകിയില്ല; തൃശൂരിൽ അമ്മയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ

തൃശൂര്‍: വാക്കുതര്‍ക്കത്തിനിടെ മകന്‍ അമ്മയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. തൃശൂര്‍ പുന്നയൂര്‍കുളത്ത് ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം.മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ശ്രീമതിയെ (75) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചമ്മന്നൂര്‍ സ്വദേശി മനോജ് (40) ആണ് അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. മനോജ് മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ടെങ്കിലും ശ്രീമതി നല്‍കിയില്ല. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂരകൃത്യത്തിന് കാരണം. ഗുരുതരമായി പൊള്ളലേറ്റ ശ്രീമതിയെ ആദ്യം കുന്നകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും …

മദ്യം വാങ്ങാൻ പണം നൽകിയില്ല; തൃശൂരിൽ അമ്മയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ Read More »

ഐഎസ് ബന്ധം: കർണാടകയിൽ രണ്ടു പേർ അറസ്റ്റിൽ

ശി​വ​മൊ​ഗ്ഗ: ആ​ഗോ​ള ഭീ​ക​ര സം​ഘ​ട​ന ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റു​മാ​യു​ള്ള ബ​ന്ധം ആ​രോ​പി​ച്ച് ക​ർ​ണാ​ട​ക പൊ​ലീ​സ് ര​ണ്ടു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ഒ​ളി​വി​ൽ​പ്പോ​യ മൂ​ന്നാ​മ​നാ​യി തെ​ര​ച്ചി​ൽ തു​ട​ങ്ങി. ഷ​രീ​ഖ്, മാ​സ് മു​നീ​ർ അ​ഹ​മ്മ​ദ്, സ​യ്യി​ദ് യാ​സി​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണു കേ​സ്. അ​റ​സ്റ്റി​ലാ​യ​ത് ആ​രൊ​ക്കെ​യെ​ന്നു വ്യ​ക്ത​മ​ല്ല. തു​ട​ക്ക​ത്തി​ൽ മൂ​ന്നു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തെ​ന്നാ​ണു പൊ​ലീ​സ് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ര​ണ്ടു പേ​ർ മാ​ത്ര​മാ​ണു പി​ടി​യി​ലാ​യ​തെ​ന്നും ഒ​രാ​ൾ​ക്കു വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും പി​ന്നീ​ടു തി​രു​ത്തി.  ഇ​വ​രി​ൽ യാ​സി​നാ​ണ് സം​ഘ​ത്തി​ന്‍റെ നേ​താ​വെ​ന്നും ഇ​യാ​ൾ ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​ണെ​ന്നും പൊ​ലീ​സ്. …

ഐഎസ് ബന്ധം: കർണാടകയിൽ രണ്ടു പേർ അറസ്റ്റിൽ Read More »

ചിങ്ങവനത്ത് മർമ്മതൈലം വിൽക്കാനെത്തിയ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചതായി പരാതി

കോട്ടയം: മര്‍മതൈലം വില്‍ക്കാനെന്ന പേരില്‍ വീട്ടിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി.മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടില്‍ വിഷ്ണു മോഹന്‍ (28) ആണ് പൊലീസ് പിടിയിലായത്. കോട്ടയം ചിങ്ങവനത്ത് കഴിഞ്ഞദിവസമാണ് സംഭവം. വീടുകള്‍കയറി മര്‍മതൈലം വില്‍ക്കുന്നയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തൈലം വില്‍പ്പനയ്ക്കായി വീടുകള്‍ കയറുന്നതിനിടെ, വീട്ടില്‍ തനിച്ചായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. തൈലം പുരട്ടാനെന്ന പേരില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി ബഹളമുണ്ടാക്കിയതോടെ ഇയാള്‍ ഓടിരക്ഷപെട്ടു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത ചിങ്ങവനം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു

അടൂരിൽ രണ്ടര കിലോ കഞ്ചാവുമായി കൊടുമൺ സ്വദേശി എക്സൈസിൻ്റെ പിടിയിൽ

പത്തനംതിട്ട: അടൂരിൽ രണ്ടര കിലോയോളം കഞ്ചാവുമായി കൊടുമൺ സ്വദേശി ജിതിൻ മോഹൻ എക്സൈസിന്റെ പിടിയിലായി. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൊടുമൺ സ്വദേശിയായ അനന്തു ഓടി രക്ഷപ്പെട്ടു. കൊടുമൺ സഹകരണ ബാങ്കിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമൺ എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ചതുൾപ്പടെ ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ് പിടിയിലായ ജിതിൻ. അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ അംഗമാണ് ജിതിൻ എന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടൂർ …

അടൂരിൽ രണ്ടര കിലോ കഞ്ചാവുമായി കൊടുമൺ സ്വദേശി എക്സൈസിൻ്റെ പിടിയിൽ Read More »

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആധാര്‍ കാര്‍ഡ് പരിശോധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആധാര്‍ കാര്‍ഡ് പരിശോധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു മുന്‍പ് ജനനത്തീയതി പരിശോധിക്കേണ്ടതില്ല എന്നും കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു ജാമ്യം നല്‍കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് പങ്കാളിയുടെ ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ നോക്കി പ്രായം പരിശോധിക്കാനാവില്ല എന്ന് കോടതി പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന …

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആധാര്‍ കാര്‍ഡ് പരിശോധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി Read More »

കൂടത്തായ് കൊലപാതക പരമ്പര; പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട് കൂടത്തായ് കൊലപാതക പരമ്പര കേസുകളില്‍ പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രത്യേക കോടതിയാണ് വാദം കേള്‍ക്കുക. റോയ് തോമസ്, സിലി വധക്കേസുകളില്‍ കോടതി വാദം കേട്ടു തുടങ്ങിയിരുന്നു. ആല്‍ഫിന്‍, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു കൊല കേസുകളും കോടതി ഇന്ന് പരിഗണിക്കും. കൂടത്തായ് പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്‍റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്‍റെ …

കൂടത്തായ് കൊലപാതക പരമ്പര; പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും Read More »

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസ്: മൂന്നാം പ്രതി കീഴടങ്ങി

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസി മൂന്നാം പ്രതിയായ കൃഷ്ണ പ്രസാദ് കീഴടങ്ങി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. കേസില്‍ കഴിഞ്ഞ ദിവസം ഒരു പ്രതി പിടിയിലായിരുന്നു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂറാണ് അന്ന് പിടിയിലായത്. അതേസമയം, ബേപ്പൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂറുള്‍പ്പെടെയുള്ളവരെ ഒളിവില്‍ക്കഴിയാന്‍ കോഴിക്കോട്ടെ ഗുണ്ടാനേതാവ് സഹായം ചെയ്തിട്ടുണ്ടെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. പ്രതികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കം പരിഹരിക്കാന്‍ ഈ ഗുണ്ടാനേതാവിനെ ഉപയോഗപ്പെടുത്താറുണ്ടെന്നും പറയുന്നു. മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ …

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസ്: മൂന്നാം പ്രതി കീഴടങ്ങി Read More »

കടത്തിയ സ്വര്‍ണം സ്വന്തംകൈയില്‍ നിന്ന് തട്ടാന്‍ ആളെ ഏര്‍പ്പാടാക്കി; യൂണിയന്‍ നേതാവ് ഉൾപ്പെടെ നാല് പേർ പിടിയിൽ

കടത്തുസ്വര്‍ണം യാത്രക്കാരന്‍റെ ഒത്താശയോടെ തട്ടാനെത്തിയ നാലുപേരും യാത്രക്കാരനും കരിപ്പൂരില്‍ പിടിയില്‍.പരപ്പനങ്ങാടി കുഞ്ഞിക്കാന്‍റെ പുരക്കല്‍ മൊയ്തീന്‍ കോയ (52), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കല്‍ മുഹമ്മദ് അനീസ് (32), നിറമരുതൂര്‍ ആലിന്‍ചുവട് പുതിയന്‍റകത്ത് സുഹൈല്‍ (36), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കല്‍ അബ്ദുല്‍ റൗഫ് (36), യാത്രക്കാരനായ തിരൂര്‍ കാലാട് കവീട്ടില്‍ മഹേഷ് (42) എന്നിവരെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജിദ്ദയില്‍നിന്ന് കരിപ്പൂരിലെത്തിയ മഹേഷ് ശരീരത്തില്‍ ഒളിപ്പിച്ച് 974 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടത്തി. ഈ സ്വര്‍ണം …

കടത്തിയ സ്വര്‍ണം സ്വന്തംകൈയില്‍ നിന്ന് തട്ടാന്‍ ആളെ ഏര്‍പ്പാടാക്കി; യൂണിയന്‍ നേതാവ് ഉൾപ്പെടെ നാല് പേർ പിടിയിൽ Read More »

ഡോക്‌ടറും മകളും വീട്ടിൽ മരിച്ച നിലയിൽ ; കേസെടുത്ത് പൊലീസ്

ബനശങ്കരിയില്‍ വനിതാ ഡോക്ടറെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദന്ത ഡോക്ടറായ ഷൈമ (36), നാലാം ക്ലാസ് വിദ്യാര്‍ഥിയായ മകള്‍ ആരാധന (10) എന്നിവരാണ് മരിച്ചത്.ഷൈമയുടെ ഭര്‍ത്താവ് നാരായണും ദന്ത ഡോക്ടറാണ്.ബുധനാഴ്ച രാവിലെ ക്ലിനികില്‍ പോയ നാരായണ്‍ ഉച്ചക്ക് 12ഓടെ ഷൈമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായരുന്നു. വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ അമ്മയും മകളും തൂങ്ങിമരിച്ച നിലയിലായിരുന്നു എന്നുമാണ് നാരായണ്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് …

ഡോക്‌ടറും മകളും വീട്ടിൽ മരിച്ച നിലയിൽ ; കേസെടുത്ത് പൊലീസ് Read More »

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ്; പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

കണ്ണൂർ: തളിപ്പറമ്പിലെ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ് പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും. നിക്ഷേപകരുടെ കോടികളുമായാണ് അബിന്‍ മുങ്ങിയത്.അതിനിടെ, പണം തിരികെ നല്‍കുമെന്ന് അബിനാസിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നു. 100 കോടി സമാഹരിച്ചുവെന്ന പ്രചാരണം തെറ്റാണ്. മുങ്ങിയതല്ല; ബിസിനസിനായി മാറി നിന്നതാണെന്നും അബിനാസ് ശബ്ദസന്ദേശത്തില്‍ പറയുന്നു. 22 കാരനായ തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശി മുഹമ്മദ് അബിനാസിനെതിരെയാണ് കോടികളുടെ നിക്ഷേപത്തട്ടിപ്പ് ആരോപണം. പണം സമാഹരിച്ച് വിദഗ്ധമായി മുങ്ങിയ അബിനാസ് സമൂഹമാധ്യമങ്ങളില്‍ സജീവം. നിക്ഷേപകര്‍ക്ക് …

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ്; പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് Read More »