ഇടുക്കി: ജോസ് കെ മാണി മത്സരിക്കുമെന്ന് അവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസ് പൊട്ടിമുളച്ചുവന്ന പാർട്ടിയല്ല. കേരള കോൺഗ്രസ് എംഎൽഎമാർ മത്സരിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞോവെന്നും അദ്ദേഹം ചോദ്യമുയർത്തി. ഇടുക്കിക്കാർക്കൊപ്പം എന്നും ഉണ്ടാകും. യു.ഡി.എഫ് വാതിലിൽ ഞങ്ങൾ ആരും പോയിട്ടില്ല. ഇല്ലാത്ത കാര്യങ്ങൾ പറയേണ്ടതില്ല. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽ.ഡി.എഫ് ജാഥ ബാനർ വെച്ചതിനെ കുറിച്ച് അറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണി മത്സരിക്കുമെന്ന് അവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ





