ആൾക്കൂട്ട ആക്രമണത്തിനായി തന്നെ ഇട്ടുകൊടുക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്ന് ഡാനിഷ് അലി
ന്യൂഡൽഹി: തന്നെ ആൾക്കൂട്ട ആക്രമണത്തിന് ഇട്ടുകൊടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് പാർലമെന്റിൽ ബിജെപി നേതാവിന്റെ വർഗീയ അധിക്ഷേപം നേരിട്ട ബിഎസ്‌പി അംഗം ഡാനിഷ് അലി. പ്രധാന മന്ത്രിയെക്കുറിച്ച് മോശം വാക്കുകൾ താൻ പറഞ്ഞതിനെ തുടർന്നാണ് രമേശ് ബിദുരി പ്രകോപിതനായതെന്ന ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഒരു മോശം പരാമർശവും നടത്തിയിട്ടില്ല. അങ്ങനെയെങ്കിൽ മറ്റ് ബിജെപി എംപിമാർ രംഗത്തുവരുമായിരുന്നില്ലേ. അത്തരം പരാമർശം നടത്തിയതിന്റെ വീഡിയോ ഉണ്ടോ. സ്പീക്കർ ഇത് അന്വേഷിക്കണം. വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സ്‌പീക്കർക്ക് …