Timely news thodupuzha

നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് കെ മുരളീധരൻ മത്സരിക്കും

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ മുരളീധരൻ വട്ടിയൂർക്കാവിൽ നിന്നും മത്സരിക്കും. കോൺഗ്രസ് നേതൃത്വത്തെ കെ മുരളീധരൻ നിലപാട് അറിയിച്ചതായാണ് വിവരം. ഇതോടെ വട്ടിയൂർക്കാവിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരം കാണാം. 2011ലും 2016ലും ഇതേ മണ്ഡലത്തിൽ നിന്നും മുരളീധരൻ വിജയിച്ചിരുന്നു. അതിനാൽ സീറ്റ് തിരിച്ചുപിടിക്കാൻ മുരളീധരനെ ഇറക്കണമെന്ന് പാർട്ടിയിൽ ആവശ‍്യമുയർന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം തിരുവനന്തപുരത്ത് ശബരിനാഥൻറെയും ശിവകുമാറിൻറെയും പേരുകളാണ് പരിഗണനയിലുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *