Timely news thodupuzha

ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ തൊടുപുഴ ടൗൺ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും 20ന്

തൊടുപുഴ: എ.കെ.പി.എ തൊടുപുഴ ടൗൺ യൂണിറ്റ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനവും അൽ അസ്ഹർ ഹോസ്‌പിറ്റലുമായി ചേർന്ന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ഫെബ്രുവരി 20ന്(വെള്ളിയാഴ്‌ച) രാവിലെ 9.30ന് എവർഷൈൻ സ്റ്റുഡിയോ അങ്കണത്തിൽ നടക്കും. തൊടുപുഴ ന​ഗരസഭ വൈസ് ചെയർമാൻ കെ ദീപക് ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കും. എ.കെ.പി.എ ജില്ലാ സെക്രട്ടറി സുനിൽ കളർഗേറ്റ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

യോ​ഗത്തിൽ എ.കെ.പി.എ തൊടുപുഴ യൂണിറ്റ് പ്രസിഡൻ്റ് ജോസ് ജെ ആലപ്പാട്ട് അധ്യക്ഷത വഹിക്കും. എ.കെ.പി.എ മേഖല പ്രസിഡൻ്റ് അലി പെരുനിലം മുഖ്യപ്രഭാഷണം നടത്തും. എ.കെ.പി.എ സംസ്ഥാന – ജില്ല – മേഖല – യൂണിറ്റ് നേതാക്കൾ, നഗരസഭ മെമ്പർമാർ രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക നേതാക്കാൾ എന്നിവർ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *