തൊടുപുഴ: നഗര വികസനവും ട്രാഫിക്ക് പരിഷ്കാരണവുമായി ബന്ധപ്പെട്ട് മർച്ചന്റ്സ് അസോസിയേഷൻ, കേരളഹോട്ടൽസ് ആൻഡ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, ബിൽഡിംഗ് ഓണഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ നൽകിയ നിവേദനത്തിൽ പ്രകാരം പി.ജെ ജോസഫ് യോഗം വിളിച്ച് ചേർത്തു.
വർധിച്ചു വരുന്ന ട്രാഫിക് ഉൾപ്പെടെയുള്ള നഗരത്തിൻ്റെ അപര്യാപ്തത പരിഹരി ക്കണമെന്ന് ആവശ്യപ്പെട്ട് മർച്ചന്റ്സ് അസ്സറേസിയേഷൻ കേരളഹോട്ടൽസ് ആൻ റ്ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ( കെ.എച്ച്.എഫ്.എ ) ബിൽഡിംഗ് ഓണേഴ്സ് അസ്സറേസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായി നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ പി ജെ ജോസഫ് എം ൽ എ തൊടുപുഴ ഗ സ്റ്റ് ഹൗസിൽ പ്രത്യേക യോഗം വിളിച്ചു.
തൊടുപുഴ നഗരസഭ വൈസ് ചെയർമാൻ കെ ദീപക്, മുൻ ചെയർമാൻ എ എം ഹാരിദ്, തഹസിൽദാർ, P W D, മോട്ടോർ വാഹന വകുപ്പ്, പോലീസ് ഡിപ്പാർട്മെൻ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നിവേദനത്തിൽ ആവശ്യമുന്ന യിച്ച ഇരുപതോളം കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. പഴയ ബസ് സ്റ്റാൻ ഡിലെ മണ്ണ് ലെവൽ ചെയ്തു പാർക്കിങ്ങിന് ഉപയോഗപ്പെടുത്തുക, പുഴയോര ബൈപ്പാസിന്റെ തുടക്കത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന പഴയ കെട്ടിടം എത്രയും വേഗം പൊളിച്ചുമാറ്റുന്നതിനു വേണ്ട കാര്യങ്ങൾ ദ്രുതഗതിയിലാക്കുക, വഴിയോര കച്ചവടക്കാർക്കായി വെൻഡേർസ് സോൺ നടപ്പിലാക്കുക, ബസ് സ് റ്റോപ്പുകൾക്കു സമീപം നടത്തുന്ന ഉന്തുവണ്ടി കച്ചവടം ഉൾപ്പെടെ ഒഴിവാക്കുക, മാർക്കറ്റിലെ വഴിയോര കച്ചവടം ഉൾപ്പെടെ നീക്കം ചെയ്യുക തുടങ്ങിയ സാധ്യമാ യ എല്ലാ റോഡുകളിലും ഒരു സൈഡ് മാത്രം പാർക്കിങ്ങ് ആക്കുക കാരിക്കോട് ജില്ലാ ആശുപത്രിപ്രവേശനകവാടത്തിനു കൈവരി സ്ഥാപിക്കുക, മോർ ജം ഗ്ഷനിൽ ട്രാഫിക് ബ്ലോക്ക് വരുന്നതിനു പ്രധാന കാരണമായിട്ടുള്ള ഇടതു വശം കൂടി പോകുന്നതിന് കൂടുതൽ പോലീസ് സേവനം പ്രാപ്യമാക്കുക, പഴയ
ത്തിന്റെ നടപ്പാതയുടെ അറ്റകുറ്റപണികൾ ഉടൻ ശരിയാക്കുക, പുഴയോര ബൈപ്പാസിന്റെ എൻട്രൻസിൻ്റെ മുമ്പിൽ ട്രാഫിക് ഐലൻഡ് സ്ഥാപിക്കുക, സിവിൽ സ്റ്റേഷൻ്റെ ഓഫീസിൻ്റെ താഴെ കൂട്ടിയിട്ടിട്ടുള്ള ഉപയോഗ ശൂന്യമായ സാധനങ്ങളും പഴയ വാഹനങ്ങളും ഉടൻ നീക്കം ചെയ്യുക, ബസ്സുകൾ സ്റ്റോപ്പുകളിൽ മാത്രം റോഡിന് അരികിൽ പരമാവധി ഒതുക്കി നിർത്തുക, ഒരു മണിക്കുറിൽ കുടുതലായും, അലക്ഷ്യമായും പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ പോലീസിന്റെ വാണിംഗ് സ്റ്റിക്കർ ഒട്ടിക്കുവാനും, തുടർന്നും ആവർത്തിക്കുന്നവർക്ക് ഫൈൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക, ടിപ്പർ ലോറികളുടെ സമയം രാവിലെ 8.30 മുതൽ 10 വരെ ഒഴിവാക്കുക, ഓടകളുടെ മുകളിൽ കേടായ സ്ലാബുകൾ ഉടൻമാറ്റി സ്ഥാപിക്കുക, ഓടകളുടെ മുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക, മൾട്ടി ലെവൽ കാർ പാർക്കിങ് പ്രാബല്യത്തി
ൽ വരുത്തുവാനും, വഴിവിളക്കുകൾ കൂടുതൽ പ്രകാശമുള്ളതാക്കി പുനഃസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും തീരുമാനിച്ചത്. തീരുമാനങ്ങൾ ലഖുലേഖയായി നഗരത്തിൽ വിതരണം ചെയ്യും.
മർച്ചന്റ്സ് അസോസിയേഷന്റെയും കെ എച് എഫ് എ യുടെയും, ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷന്റെയും ഭാരവാഹികൾ ആയ ടി സി രാജു തരണിയി ൽ, എം എൻ ബാബു മന്തളിരും പാറ, ജോസ് വർക്കി കാക്കനാട്ട്, സി കെ നവാ സ്, അനിൽ പീടികപ്പറമ്പിൽ, ജോസ്ലട്ട് മാത്യു തുടങ്ങിയവർ പങ്കെടുത്തു.





