Timely news thodupuzha

കേരളത്തിൽ‌ പുരുഷ കമ്മീഷനെ നിയമിക്കാൻ‌ സമയമായിട്ടില്ലെന്ന് പി സതീദേവി

പത്തനംതിട്ട: കേരളത്തിൽ‌ പുരുഷ കമ്മീഷനെ നിയമിക്കാൻ‌ സമയമായിട്ടില്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. സ്ത്രീകൾക്ക് എങ്ങനെ സംരക്ഷണം കൊടുക്കാമെന്ന നിയമം ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായിരുന്നു. ബ്രിട്ടീഷുകാരായ ജഡ്ജിമാരാണ് ഇന്ത്യയിലെ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നടപ്പാക്കിയതെന്നും സതീദേവി പറഞ്ഞു. കേരള വനിതാകമ്മിഷൻ, പത്തനംതിട്ട പ്രസ്‌ക്ലബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച കേരള വനിതാകമ്മിഷൻ മാധ്യമശില്പശാല ഉദ്ഘാടനം ചെയ്യുകവെയാണ് സതീദേവിയുടെ പ്രതികരണം. വീട്ടിലും സമൂഹത്തിലും തൊഴിലിടങ്ങളിലും പുരുഷമേധാവിത്വമുള്ള രാജ്യത്ത് സ്ത്രീസംരക്ഷണനിയമത്തിന് ഏറെ പ്രസക്തിയുണ്ട്. സ്ത്രീപീഡന കേസുകളിൽ ഏറ്റവും കൂടുതൽ പ്രതിസ്ഥാനത്തു വരുന്നത് സ്ത്രീകൾ തന്നെയാണ്. സ്ത്രീ സംരക്ഷണ നിയമം പുരുഷന്മാർക്കെതിരല്ലെന്നും അവർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *