Timely news thodupuzha

logo

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം. വൈകുന്നേരം ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിൻറെ അംബാ പുരസ്കാരം താരത്തിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിൻറെ കലാപരിപാടിയും നടക്കും. പൊങ്കാലയുടെ ഭാഗമായുള്ള കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതലാണ് ആരംഭിക്കുക. മാർച്ച് മൂന്നിനാണ് പൊങ്കാല.

Leave a Comment

Your email address will not be published. Required fields are marked *