കോഴിക്കോട്: ബീച്ചിന് സമീപം വലിയങ്ങാടിയിൽ കെട്ടിടത്തിൻറെ സൺഷെയ്ഡ് സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. 3 തൊഴിലാളികൾക്ക് പരുക്കേറ്റു. ഫയർ ഫോഴ്സ് എത്തിയാണ് സ്ലാബിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. രാവിലെ ലോഡ് ഇറക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്ക് മുകളിലേക്കാണ് സ്ലാബ് തകർന്നു വീണത്. വലിയങ്ങാടിയിലെ തൊഴിലാളികളാണ് സ്ലാബിനടിയിൽ കുടുങ്ങിയവരെ 4 പേരെ പുറത്തെടുത്ത് കാറിൽ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ഫയർഫോഴ്സെത്തി മറ്റ് 2 പേരെ പുറത്തെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സൺഷെയ്ഡ് സ്ലാബ് തകർന്നു വീണു; കോഴിക്കോട് മൂന്ന് തൊഴിലാളികൾ മരിച്ചു






