തൊടുപുഴ: അമ്പുദാബിയിൽ വച്ചു നടന്ന അന്തർദ്ദേശീയ നീന്തൽ മത്സരത്തിൽ അഞ്ച് മെഡലുകൾ നേടിയ ബേബിവർഗ്ഗീസിനു സ്വീകരണം നല്കുകയും തൊടുപുഴയാറ്റിൽ മണക്കാടു ഭാഗത്ത് ശകതമായ ഒഴുക്കിൽ പെട്ട വീട്ടമ്മയെ രക്ഷപ്പെടുത്തിയ വണ്ട മറ്റം അക്വാറ്റിക് സെൻ്ററിൽ നിന്നും നീന്തൽ അഭ്യസിച്ച അർജ്ജുൻ ബാബുവിനെ ആദരിക്കുകയും ചെയ്തു.

വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ വച്ചു നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തു പ്രസിഡൻ്റ് ഷീലാ സ്റ്റീഫൻ മുഖ്യ അതിഥിയായി പങ്കെടുത്ത് ബേബി വർഗ്ഗീസിനും, അർജ്ജുൻ ബാബുവിനും ഉപഹാരങ്ങൾ നല്കുകയും സ്പോർട്സിൻ്റെ വിശിഷ്യാ നീന്തൽ എന്ന കായിക ഇനത്തിൻ്റെ മഹത്തായ ഗുണങ്ങൾ വിശദീകരിക്കുകയും ചെയ്തു.
കോടിക്കുളം ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് അനു ജിജോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അക്വാറ്റിക് അസോസിയേഷൻ ജോ.സെക്രട്ടറി ജയൻ കുന്നുംപുറത്ത് സ്വാഗതം ആശംസിച്ചു. ഇളംദേശം ബ്ലോക്ക് അംഗം ലാലു ജോസഫ്, വാർഡ് അംഗങ്ങളായ ജോർളി റോബിൻ, കൊച്ചുറാണി ഫ്രാൻസിസ്, ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡൻ്റ് ജോയി ജോസഫ്, സെക്രട്ടറി അലൻ ബേബി, ഡോ. പ്രിൻസ്കെ മറ്റം, സൈജൻ സ്റ്റീഫൻ, കെ.വി ദേവസ്യാ, ജെയ്സൺ ജോസഫ്, ജോസ് ഊരക്കാട്, എൻ രവീന്ദ്രൻ, റജി പി തോമസ്, വിനോദ് വിൻസെൻ്റ്, വി.യു മാത്യു തുടങ്ങി ജില്ലയിലെ കായിക മേഖലയിലെ പ്രമുഖർ ആശംസകൾ നേർന്നുകൊണ്ട് പ്രസംഗിച്ചു.





