Timely news thodupuzha

logo

സൗദിയിൽ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം

റിയാദ്: സൗദി എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് റാസ് തനുര റിഫൈനറി താൽക്കാലികമായി അടച്ചുപൂട്ടി. സൗദിയിലെ എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി. റാസ് തനുര റിഫൈനറിയിൽ നിന്നുള്ള ദൃശ്യങ്ങൾ‌ എന്ന പേരിൽ ചില വീഡിയോകൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. അതിനിടെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയരത്തിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടില്ലെങ്കിലും സുരക്ഷ കണക്കിലെടുത്ത് കപ്പലുകൾ ഇതുവഴിയുള്ള ചരക്കുനീക്കം നിിർത്തിവെച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *