Timely news thodupuzha

ആസൂത്രിത നഗര വികസനം ലക്ഷ്യമിട്ട് തൊടുപുഴ നഗരസഭ ബജറ്റ് അവതരിപ്പിച്ചു

തൊടുപുഴ: നഗരത്തിൻ്റെ തുടർ വികസന പദ്ധതികൾക്ക് മുൻതൂക്കം നൽകി തൊടുപുഴ നഗരസഭയുടെ 2026 – 2027 വർഷത്തെ ബജറ്റ് പ്രഖ്യാപനം ദീപക് അവതരിപ്പിച്ചു. 2,55,67,070 രൂപ മുൻനിരപ്പ് അടക്കം 75,35,68,785 രൂപ വരവും 66,85,58,947 രൂപ ചെലവും 8,50,09,838 രൂപ നീക്കിയിരിപ്പുമുള്ള സമ്പൂർണ ബജറ്റാണ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമം, തനത് വരുമാന വർദ്ധന എന്നിവയ്ക്ക് മുൻതൂക്കം നൽകുന്നതാണ് ബജറ്റ്. ആധുനിക സൗകര്യങ്ങളോടെ മുനിസിപ്പൽ ഓഫീസ് നിർമ്മാണം, മുൻകൂർ ഹോളിന് സമീപം പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം, ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങി നൽകൽ, മാലിന്യ സംസ്കരണം, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് ബജറ്റ്. നഗരത്തിലെ പ്രധാന റോഡുകൾ ബി എം ബി സി നിലവാരത്തിലാക്കാൻ 1 കോടി രൂപ മാറ്റിവച്ചു. യോഗത്തിൽ മുനിസിപ്പൽ നടത്തിയ പേഴ്‌സൺ സാബിറ ജലീൽ അധ്യക്ഷത വഹിച്ചു. ബജറ്റ് ചർച്ച 17ന് നടക്കും.

പ്രധാന പദ്ധതികൾ

.നഗരസഭക്ക് ആധുനിക സൗകര്യങ്ങളോടെ പുതിയ ഓഫീസ് മന്ദിരം നിര്‍മ്മിക്കുന്നതിന് 2 കോടി 10 ലക്ഷം രൂപ വകയിരുത്തി.

. ഗാന്ധി സ്‌ക്വയറിൽ സ്റ്റാർ ഹാളിനോട് ചേർന്നുള്ള പഴയ ഷോപ്പിംഗ് കോംപ്ലക്‌സ് നിലനിൽക്കുന്ന സ്ഥലത്ത് പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം. 2 കോടി 50 ലക്ഷം.

.മങ്ങാട്ടുകവല എ എം മുഹമ്മദ്കുഞ്ഞ് ലബ്ബാ സാഹിബ്‌സ്മാര ഷോപ്പിംഗ് കോംപ്ലക്‌സിന് അനക്‌സ് കെട്ടിടം നിര്‍മ്മിക്കാന്‍ 1കോടി.

. ഭൂ രഹിതര്‍ക്ക് ഭവന നിര്‍മ്മാണത്തിനായി സ്ഥലം വാങ്ങുന്നതിനായി 1 കോടി 60 ലക്ഷം .

. മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി 1 കോടി 11 ലക്ഷം.

.കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ 1കോടി 90 ലക്ഷം.

.ആധുനിക അറവുശാലക്ക് 50 ലക്ഷം.

. ഐസിയു ആംബുലന്‍സ് വാങ്ങുന്നതിന് 15 ലക്ഷം രൂപ

. ശാന്തി തീരം പൊതുശ്മശാനത്തോട് ചേര്‍ന്ന് പുതിയ ബ്ലോക്ക് നിര്‍മ്മിക്കാന്‍ 50 ലക്ഷം.

.മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണി്റ്റിന് 50 ലക്ഷം.

. കാര്‍ഷിക മേഖലക്ക് 25,74776രൂപ

.മൃഗസംരക്ഷണ മേഖലക്ക് 20 ലക്ഷം

.പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍ക്ക് 8 ലക്ഷം രൂപ

.ടി ജെ ജോസഫ് സ്മാരക മുനിസിപ്പല്‍ മൈതാനം നവീകരണം-25 ലക്ഷം

.മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ 15 ലക്ഷം.

. നഗരസഭ പാര്‍ക്കും പഴയ ബസ് സ്റ്റാന്റ് മൈതാനവുമായി ബന്ധിപ്പിച്ച് മഴവില്‍പാലം നിര്‍മ്മിക്കുന്നതിന് 75 ലക്ഷം.

.മുനിസിപ്പല്‍ ടൗണ്‍ഹാള്‍ കോമ്പൗണ്ട് നവീകരണം 30 ലക്ഷം.

.അമ്പലം ബൈപാസ് റോഡിനെ നമ്പര്‍ വണ്‍ റോഡായി നവീകരിക്കാന്‍ 10 ലക്ഷം.

.മുനിസിപ്പല്‍ പാര്‍ക്കില്‍ മള്‍ട്ടി ഡൈമണ്‍ഷ്യല്‍ തിയേറ്റര്‍ സ്ഥാപിക്കാന 20 ലക്ഷം. ഓപ്പണ്‍ ജിം സ്ഥാപിക്കാന്‍ 4 ലക്ഷം.

.ദാരിദ്ര ലഘൂകരണം, ചേരി പരിഷ്‌കരണം എന്നിവക്കായി 40 ലക്ഷം രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *