മുള്ളരിങ്ങാട്: പാറേക്കാട്ടിൽ പരേതനായ കുര്യൻ ജോണിന്റെ ഭാര്യ മറിയക്കുട്ടി ജോൺ(94) നിര്യാതയായി. ഭൗതികശരീരം ഇന്ന് വൈകിട്ട് നാലുമണിക്ക് മുള്ളരിങ്ങാടുള്ള സ്വവസതിയിൽ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്ച്ച (10/03/2026) രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് ലൂർദ് മാതാ പള്ളിയിലെ കുടുംബകല്ലറയിൽ. മക്കൾ: ഫാ. പോൾ പാറേക്കാട്ടിൽ എം.എസ്.റ്റി(ഉജ്ജയിൻ രൂപത), സി. മോനിക്ക ഡി.എസ്.എസ്(പട്ടുവം), പി.ജെ കുര്യാക്കോസ്(പൈങ്ങോട്ടൂർ), ജോസ്, ജോയി(മുള്ളരിങ്ങാട്), മേരി(മൈലടിയാത്ത്), സിസ്റ്റർ നവ്യ മരിയ സി.എം.സി(ജനറൽ കൗൺസിലർ, ആലുവ), ജോർജ്(മുള്ളരിങ്ങാട്). മരുമക്കൾ: ആനീസ്(വെളിയത്ത്, പൈങ്ങോട്ടൂർ), ബ്രജീത്ത(കപ്യാരുമലയിൽ, മുള്ളരിങ്ങാട്), ജെസ്സി(വണ്ടാനത്ത്, കാളിയാർ), മാത്യു, മൈലടിയാത്ത്(കോണ്ടിനെന്റൽ എൻ്റർപ്രൈസസ്, അണക്കര), ഷൈനി(പാറേക്കുടിയിൽ, മീൻകുന്നം). തൊടുപുഴ ന്യൂമാൻ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സിസ്റ്റർ അമൽ മരിയ സി.എം.സി കൊച്ചുമകളാണ്.
മുള്ളരിങ്ങാട് പാറേക്കാട്ടിൽ മറിയക്കുട്ടി ജോൺ നിര്യാതയായി






