Timely news thodupuzha

ഇറാനിയൻ നേതാക്കളെ പറ്റി വിവരം നൽകുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് അമേരിക്ക

വാഷിങ്ങ്ടൺ: ഇറാൻറെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയി അടക്കമുള്ള മുതിർന്ന സൈനിക, രഹസ‍്യാന്വേഷണ ഉദ‍്യോഗസ്ഥരെ പറ്റിയുള്ള വിവരങ്ങൾ നൽകുന്നവർക്ക് വൻ തുക പ്രതിഫലം വാഗ്ദാനം ചെയ്ത് യുഎസ്. വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ നൽകുമെന്നാണ് അമെരിക്ക വ‍്യക്തമാക്കിയിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വെബ്സൈറ്റ് പ്രകാരം ഇറാൻറെ ഇസ്‌ലാമിക് റെവല‍്യൂഷണറി ഗാർഡ്സുമായി ബന്ധമുള്ള പത്തോളം ഉദ‍്യോഗസ്ഥരെയാണ് അമെരിക്ക ലക്ഷ‍്യമിട്ടിരിക്കുന്നത്. യുഎസും ഇസ്രയേലും സംയുക്തമായി ചേർന്ന് നടത്തിയ വ‍്യോമാക്രമണത്തിൽ മൊജ്തബ ഖമനേയിക്കും പരുക്കേറ്റതായാണ് വിവരം. അദ്ദേഹത്തിൻറെ ആരോഗ‍്യസ്ഥിതി ഗുരുതരമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *