Timely news thodupuzha

logo

നിയമസഭാ തിരഞ്ഞെടുപ്പ്; പാലായിൽ മത്സരം പൊടിപാറും, ജില്ലയിൽ മൂന്ന് മുന്നണികളും പോരാട്ടത്തിനൊരുങ്ങി

പാലാ: ഒൻപത് നിയമ സഭാ മണ്ഡലങ്ങൾ ഉള്ള കോട്ടയം ഇക്കുറി ആർക്കൊപ്പം നൽക്കും. എൽ.ഡി.എഫ് അനുകൂല തരംഗം വീശിയടിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും അഞ്ചു മണ്ഡലങ്ങളിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. പുതുപ്പള്ളിയും കോട്ടയവും പാലായും കടുത്തുരുത്തിയും യു.ഡി.എഫിനൊപ്പം നിന്നു. ഇക്കുറി ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉൾപ്പെടെ ചലനമുണ്ടാക്കി താമര വിരിയിക്കാൻ എൻ.ഡി.എ. കൂടി എത്തുന്നതോടെ ആവേശം ഉയരും. യു.ഡി.എഫിനു മുൻതൂക്കം നൽകുന്നതാണു തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകൾ. ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് – 16, എൽ.ഡി.എഫ് ഏഴ്. ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് ഒമ്പത്, എൽ.ഡി.എഫ് രണ്ട്. നഗരസഭകളിൽ ആറും യു.ഡി.എഫ്. പഞ്ചായത്തിൽ യു.ഡി.എഫ് 41, എൽ.ഡി.എഫ് 27, എൻ.ഡി.എ മൂന്ന് എന്നിങ്ങനെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നിണികളുടെ പ്രകടനം.

Leave a Comment

Your email address will not be published. Required fields are marked *