തൊടുപുഴ: യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പ്രാർത്ഥനയ്ക്കു ശേഷം സെമിത്തേരിയിൽ അമ്മ ഡോ. ശാന്തയുടെയും അനുജൻ ജോമോന്റെയും വല്യപ്പന്റെയും വല്യമ്മയുടെയും കല്ലറയിൽ എത്തി പ്രാർത്ഥിച്ചു. പിതാവ് പി ജെ ജോസഫിന്റെ അനുഗൃഹം വാങ്ങിയ ശേഷം നേരെ പുതുപ്പള്ളി പള്ളിയിലേയ്ക്ക് . ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷം നേരെ പാലായിലെത്തി കെ എം മാണിയുടെ കബറിടത്തിലും പുഷ്പചക്രം അർപ്പിച്ച് പ്രാർത്ഥിച്ചു. ഉച്ചയ്ക്കുശേഷം തൊടുപുഴയിൽ യുഡിഎഫ് നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു. അതിനുശേഷം മൂവാറ്റുപുഴയിൽ കെ എം ജോർജിന്റെ കബറിടത്തിലും എത്തി പ്രാർത്ഥിച്ചു.
അമ്മസ്മരണയിൽപ്രാർത്ഥനാപൂർവ്വം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് അപു ജോൺ ജോസഫ്





