Timely news thodupuzha

ജയിൽ മിസ് ചെയ്തു, വീണ്ടും അകത്ത് പോവാൻ വേണ്ടി മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു

കോവളം: ജയിലിൽ പോവാൻ മോഷണം നടത്തിയ പ്രതി പിടിയിൽ. ജയിലിലെ ഭക്ഷണവും ചികിത്സയും മിസ് ചെയ്തതിനാൽ തിരികെ പോവാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. തിരുവനന്തപുരം കോവളത്താണ് സംഭവം. 46 കാരനായ ആവാടുതുറ സ്വദേശി ദിലീപ് ഖാനാണ് പൊലീസിൻറെ പിടിയിലായത്.‌ ജയിലിലെ ചിട്ടകളും ഭക്ഷണവും ചികിത്സയുമെല്ലാം തനിക്ക് വളരെ ഇഷ്ടമാണെന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞത്. മാത്രമല്ല, ജയിലിലെ അടുക്കളയിലെ പ്രധാന കുക്കായിരുന്ന ദിലീപിന് അവിടെ ലഭിച്ചിരുന്ന ശമ്പളവും ആകർഷകമാക്കി. ഈ സുഖ സൗകര്യങ്ങൾ ആസ്വദിക്കാനായി കോവളത്തും വിഴിഞ്ഞത്തുമായി രണ്ടിടങ്ങളിലാണ് പ്രതി മോഷണം നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *