ന്യൂഡൽഹി: കോൺഗ്രസ് പാർലമെൻററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രിയിൽ. നെഞ്ചു വേദനയെ തുടർന്ന് ചെവ്വാഴ്ച രാത്രിയോടെയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ഗംഗാ റാം ആശുപത്രിയിലാണ് ചികിത്സ. ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്റ്റർമാർ അറിയിക്കുന്നത്. രാഹുലും പ്രിയങ്കയും ഒപ്പമുണ്ട്.
നെഞ്ച് വേദനയെ തുടർന്ന് സോണിയ ഗാന്ധി ആശുപത്രിയിൽ





