കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയിലെത്തി. ബുധനാഴ്ച 1,08,200 രൂപയായിരുന്നു സ്വർണ വില. ബുധനാഴ്ച രണ്ട് തവണയായി 3400 രൂപ വർധിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച വില കുറഞ്ഞിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വന്നതാണ് വിലയിൽ വ്യത്യാസം വരാൻ കാരണം. യുദ്ധം മുറുകിയതോടെ സ്വർണ വില മാർച്ച് 24ന് ലക്ഷത്തിന് താഴേക്ക് പോയിരുന്നു. ആഗോള വിപണിയിൽ സ്വർണ വില നേരിയ ഇടിവിലാണ് വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 33 ഡോളർ കുറഞ്ഞ് 4519 എന്ന നിലയിലാണ് ഉള്ളത്. വെള്ളി ട്രോയ് ഔൺസിന് 71.88 ഡോളർ എന്ന നിലയിലാണ്.
സ്വർണ വിലയിൽ നേരിയ കുറവ്






