Timely news thodupuzha

logo

ഈ വർഷത്തെ “നാരി ഗൗരവ്വ് പുരസ്കാർ” മലയാളിയായ ഡോ. സീന കുര്യന്

ചേർത്തല: സാഹിത്യ സാംസ്കാരിക സാമൂഹിക മേഖലകളിൽ മികവ് തെളിയിച്ച വനിതകൾക്കായി ഹരിയാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ “നാരി ഗൗരവ്വ് പുരസ്കാർ – 2023 ” മലയാളിയായ ഡോ. സീന കുര്യന് ലഭിച്ചു. ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ഹിന്ദി വിഭാഗം മേധാവിയാണ് സീന. സാഹിത്യ, സാമൂഹിക മേഖലകൾക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. ഇതു കൂടാതെ 2023ലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാനതല പുരസ്കാരവും സീനക്ക് ലഭിച്ചിരുന്നു.

പുരസ്കാരത്തിനായി ദേശീയ അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളും കൃതികളും പരിഗണിച്ചതിൽ നിന്നും ഇന്ത്യയിലെ 11 വനിതകളാണ് അവാർഡിന് അർഹരായത്. മലയാളികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് സീന മാത്രമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *