Timely news thodupuzha

കരൾ രോഗങ്ങൾക്ക് ആയുർവേദ ചികിത്സ; ഡോ. പി.എൽ ജോസ്

തൊടുപുഴ: ആയുർവേദ ചികിത്സയിൽ ജഠരാഗ്നിയെ(Digestive enzymes) ക്രമപ്പെടുത്തുക എന്നതിന് വളരെയധികം പ്രാധാന്യം കല്പിച്ചിട്ടുണ്ട്. അഗ്നിമാ ന്ദ്യമാണ് എല്ലാ രോഗങ്ങളുടേയും മൂലകാരണമെന്നാണ് പറയപ്പെട്ടിട്ടുള്ളത്. അഗ്നിയുടെ മുഖ്യമായ അധിഷ്ഠാനം കരൾ ആയതിനാൽ ആയുർവേദ ചികിത്സയിൽ കരൾ സംരക്ഷണം(Liver correction) വളരെയധികം പ്രാധാന്യമർഹിക്കുന്നു.കയ്യുണ്യം, ചിറ്റമൃത് , കീഴാ4നെല്ലി, കററാർവാഴ, കടുകുരോഹിണി എന്നിങ്ങനെ നിരവധി ആയുർവേദ മൂലികകൾ ഗവേഷണത്തിലൂടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മഞ്ഞപ്പിത്തം(Jaundice), പിത്താശയാശ്മരി(Gall stone), കരൾവീക്കം(Liver Cirrhosis), യകൃദർബുദം(Hepatocellular carcinoma) തുടങ്ങി കരളിനെ ബാധിക്കുന്ന നിരവധി രോഗങ്ങൾക്ക് ആയുർവേദ ചികിത്സ വളരെയധികം ഫലപ്രദമാണെന്ന് അനുഭവത്തിലൂടെ പറയാൻ കഴിയുമെന്ന് റിട്ടയേഡ് സീനിയർ മെഡിക്കൽ ഓഫീസർ(ഐ.എസ്.എം) ഡോ. പി.എൽ ജോസ് പുത്തൻകുളം പറയുന്നു.

ലിവർ സിറോസിസ്_ചികിത്സാ സമീപനം

മദ്യംഉപയോഗിക്കുന്നവരിലുംഉപയോഗിക്കാത്തവരിലും കരൾ വീക്കം ഉണ്ടാകാം. ലിവർ സിറോസിസ് ബാധിച്ച രോഗി അത്യന്തം ക്ഷീണിതനായി കാണപ്പെടുന്നു. ഛർദ്ദി, ദാഹം, വിശപ്പുകുറവ് എന്നിവ അധികമായി കാണും. രോഗിയുടെ ഭക്ഷണരീതി പ്രത്യേകം ശ്രദ്ധിക്കണം. കഞ്ഞി കൊടുത്താൽ കഫം വർദ്ധിക്കുമെന്നതിനാൽ ക്ഷീണം മാറാൻ പ്രത്യേകരീതിയിൽ തയ്യാറാക്കുന്ന മന്ഥമാണ് (Shake) ആദ്യമായി കൊടുക്കാൻ നല്ലത്. അധികം പുളിയില്ലാത്ത പഴങ്ങളും (മാതളം, കറുത്ത് കുരുവുള്ള ഉണക്കമുന്തിരി മുതലായവ) മലരും ചേർത്ത് കുറച്ചു ശുദ്ധജലവും ചേർത്ത് മിക്സിയിൽ അടിച്ചെടുത്തു പഞ്ചസാര,തേ9 ഇവ ചേർത്ത് കഴിപ്പിക്കുന്നത് രോഗിയുടെ ക്ഷീണം മാറാൻ ഏറ്റം സഹായകമാണ്. ഇത് ദഹിച്ചു കഴിഞ്ഞശേഷം വിശപ്പു വന്നാൽ വറുത്ത അരികൊണ്ടുണ്ടാക്കിയ ചോറ്, യൂഷം(ചെറുപയർ വേവിച്ചെടുത്ത ചാറ് ) ചേർത്ത് ഊണു കഴിക്കണം. കൊഴുപ്പു കുറവുള്ള അല്പം മാംസവും (കാടപ്പക്ഷി മുതലായതിന്റെ) ചെറുപയറും കൂടി വെന്ത് ചാറെടുത്ത് അൽപ്പം അളവിൽ ഉപ്പും ശുദ്ധമായ നെയ്യും ചേർത്തുണ്ടാക്കിയ രസവും (Soup) ഭക്ഷണമായി നൽകാം. ലിവർ സിറോസിസ് രോഗിക്ക് പ്രോട്ടീൻ വളരെ അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ ഏറ്റവും സഹായകമായത് ചെറുപയറാണ്. മത്സ്യം മുതലായവയിൽ അമോണിയ മുതലായ രാസവസ്തു ക്കൾ അടങ്ങിയിരിക്കാൻസാധ്യതയുള്ളതിനാൽ ദോഷകരമായി തീരാനിടയുണ്ട്. കൊഴുപ്പുള്ള മാംസവും നന്നല്ല . ആയുർവേദ ത്തിൽ കരൾ രോഗത്തിനു വിധിച്ചിട്ടുള്ള കഷായാദി മരുന്നുകളിൽത്തന്നെ മുന്തിരിങ്ങാപ്പഴം, ചെറുപയർ എന്നിവ അടങ്ങിയിട്ടുണ്ട്. മദ്യപാനം പൂർണ്ണമായി വർജ്ജിക്കണം. എണ്ണയിൽ വറുത്തതും എരിവ്, പുളി ,ഉപ്പ്എന്നിവ അധികരിച്ചതും ഉപയോഗിക്കരുത്.

മദ്യം കഴിക്കാത്തവരിൽ ഫാറ്റിലിവർ പരിണമിച്ച് ലിവർ സിറോസിസ് ഉണ്ടാവാറുണ്ട്. അത്തരത്തിലുള്ളവർ കലോറി കുറഞ്ഞതും നാരുകൾ അടങ്ങിയിട്ടുള്ളതുമായ ആഹാരം കഴിക്കണം. ചാമ, തിന, റാഗി എന്നിവ അനുയോജ്യ മായിരിക്കും.

രോഗി പഥ്യക്രമങ്ങൾ പാലിക്കുന്നതിൽ നന്നായി ശ്രദ്ധിക്കണം. ക്ഷീണംമാറി ആരോഗ്യം അനുഭവപ്പെട്ടു തുടങ്ങുമ്പോൾ പഥ്യക്രമം തെറ്റിക്കുന്നതും അധ്വാനം ചെയ്യുന്നതും രോഗവർദ്ധനവിനു കാരണമാകും.

പിത്താശയാശ്മരിയിലും(Gall Stone) ആയുർവേദ ചികിത്സ വളരെ ഫലപ്രദമായി അനുഭവപ്പെട്ടിട്ടുണ്ട്. മഞ്ഞപ്പിത്തത്തിന് വളരെക്കാലമായി ഫലപ്രദമായ ആയുർവേദ ചികിത്സ നിലവിലുണ്ട്. ലിവർ കാൻസറിലും ആയുർവേദ ചികിത്സകൊണ്ട് ഫലം ലഭിച്ചിട്ടുള്ള അനുഭവങ്ങളുണ്ട്. കരൾരോഗ ഗവേഷണത്തിനുള്ള കൂടുതൽ ആയുർവേദ കേന്ദ്രങ്ങൾ ഉയർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആയുഷ് വിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ കിയാത്മകമായ സംഭാവനകൾ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *