കൊച്ചിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് മസ്തിഷ്ക ജ്വരം
കൊച്ചി: കാക്കനാട് സ്കൂൾ വിദ്യാർഥിയായ ആറ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കാക്കനാട് തൃക്കാക്കര എം.എ അബൂബക്കർ മെമ്മോറിയൽ ഗവ. എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. വിദ്യാർഥി നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയെ തുടർന്ന് കുട്ടി പ്രാഥമിക ചികിത്സ തേടിയിരുന്നു. ഇതോടെയാണ് രോഗം സ്ഥിരീകരിക്കുന്നുത്. നിലവിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കളമശേരിയിൽ കഴിഞ്ഞ ദിവസം 5 പേർക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.