Timely news thodupuzha

സതീശൻ്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വികസനത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിൻ്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിൻറെ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ നിരത്തിയാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. എൽഡിഎഫ് റിപ്പോർട്ട് കാർഡ് പങ്കുവച്ചുകൊണ്ട് ഇനി സംവാദത്തിന് തയ്യാറായാലോ? എന്നാണ് പിണറായി ഫെയ്സ് ബുക്കിലൂടെ ചോദിച്ചത്.

ഉമ്മൻ ചാണ്ടി സർക്കാരിൻറെ കാലത്ത് നിർമിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ പണിതിട്ടില്ലെന്നായിരുന്നു സതീശൻറെ അവകാശവാദം.

വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കിയ ഈ പദ്ധതികളുടെ കൃത്യമായ കണക്കുകൾ എൽഡിഎഫ് മന്ത്രിമാർ തന്നെ നിയമസഭയിൽ നൽകിയ മറുപടികളിലുണ്ട്. വികസന കാര്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏത് വേദിയും തുറന്ന സംവാദത്തിന് താൻ തയാറാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *