Timely news thodupuzha

ഐ.ആർ.ജി.സിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അർജൻ്റീന

ബ്യൂണസ് അയേഴ്സ്: ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ അർജൻറീന ഭീകര സംഘടനയായി പ്രഖ്യാപിച്ചു . യുഎസ് ഭരണകൂടത്തിൻറെ ശക്തമായ സമ്മർദ്ദത്തിന് പിന്നാലെയാണ് പ്രസിഡൻറ് ഹാവിയർ മിലെയുടെ തീരുമാനം. 1994 ൽ അർജൻറീനയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഐആർജിസിയുടെ പിന്തുണയുള്ള ഹിസ്ബുല്ലയാണെന്ന കണ്ടെത്തലാണ് നീക്കത്തിന് പിന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1994 ബ്യൂണസ് ഐറിസിലെ ജൂത കമ്മ്യൂണിറ്റി സെൻററിന് നേരേയുണ്ടായ ആക്രമണത്തിൽ സ്ഫോടനത്തിൽ 85 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഹിസ്ബുല്ലയാണ് സ്ഫോടനത്തിന് പിന്നിലെന്നും അവർക്ക് സൈനികവും സാമ്പത്തികവുമായ എല്ലാപിന്തുണയും നൽകിയത് ഇറാൻറെ റെവല്യൂഷണറി ഗാർഡ് ആണെന്നുമായിരുന്നു അർജൻറീനയുടെ കണ്ടെത്തൽ. പശ്ചിമേഷ്യയുടെ രാഷ്ട്രീയ-സൈനിക ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന സമാന്തര സൈനിക വിഭാഗമാണ് ഐആർജിസി.

Leave a Comment

Your email address will not be published. Required fields are marked *