Timely news thodupuzha

കേരളത്തിൽ ബി.ജെ.പിക്ക് ഒറ്റ സീറ്റും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ നിന്ന് ഒറ്റ സീറ്റും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കൾ നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. ബിജെപിക്ക് കിട്ടുന്ന ഓരോ വോട്ടും നാടിൻറെ സ്വൈരം തകർക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. എസ്‌ഡിപിഐ നേമത്ത് എൽഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. നാടിൻറെ ഭദ്രത സംരക്ഷിക്കാൻ കഴിയുന്നത് എൽഡിഎഫിനാണെന്നു തോന്നുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യും. അതുകൊണ്ട് അവർക്ക് എന്തെങ്കിലും സ്ഥാപിത താത്പര്യങ്ങളുണ്ടെങ്കിൽ എൽഡിഎഫ് അതിനൊപ്പം നിൽക്കുമെന്ന് അർഥമില്ലെന്നും മുഖ്യമന്ത്രി.

Leave a Comment

Your email address will not be published. Required fields are marked *