കരിമണ്ണൂർ: പാരിജാതം മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിൽ ഓർമ്മകളിലെ മണിനാദം എന്ന പേരിൽ ഏപ്രിൽ 12ന് കലാഭവൻ മണി അനുസ്മരണവും നാടൻ പാട്ട് അരങ്ങും നടത്തുന്നു. കോടിക്കുളം മുണ്ടയ്ക്കൽ ഭവനാങ്കണത്തിൽ സംഘടിപ്പിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനു ജിജോ നിർവ്വഹിക്കും. നാടൻപാട്ട് കലാകാരൻ ഒ.വി ഷൈനോജ് മുഖ്യപ്രഭാഷണം നടത്തും. ഫാദർ ജോൺസൺ പഴയപീടികയിൽ വാർഡ് മെമ്പർമാരായ ടോമി ജേക്കബ്, മാനുവൽ ജോസഫ് എന്നിവർ സംസാരിക്കും.
കരിമണ്ണൂർ പാരിജാതം മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിൽ കലാഭവൻ മണി അനുസ്മരണവും ഏപ്രിൽ 12ന്






