Timely news thodupuzha

പണം വിതരണം ചെയ്തെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട്: ബിജെപി പണം വിതരണം ചെയ്തെന്ന ആരോപണത്തിൽ വിമർശനവുമായി ശോഭ സുരേന്ദ്രൻ. സ്ത്രീയെന്ന നിലയിൽ തന്നെയും പാലക്കാട്ടെ വോട്ടർമാരേയും അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചില മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ എതിരാളികളിലൂടെയും നടന്നതെന്നും അവർ പറഞ്ഞു. കണ്ണാടിയിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തുവെന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണ്.

പിരായിരി പഞ്ചായത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഒരു ക്യാൻസർ രോഗിയെയും കൂടുംബത്തെയും കാണാൻ പോയതിനെയാണ് പണം നൽകാനായി എത്തിയെന്ന വാർത്ത വന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഈ സംഭവത്തിന് പിന്നിൽ കൃത്യമായ തിരക്കഥയുണ്ട്.

ബിജെപിയുടെ ജയം ഉറപ്പായപ്പോൾ അത് സഹിക്കാൻ കഴിയാത്തവരാണ് ഇത്തരമൊരു വിവാദം സൃഷ്ടിച്ചത്. തങ്ങളെ പിന്തുടർന്ന് വന്ന ഒരുസംഘം യുവാക്കൾ‌ വളരെ മോശമായി പെരുമാറിയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ആ കാറിലുണ്ടായിരുന്ന വ്യക്തി വിനേഷ് സർഗ എന്നയാളാണെന്നും ഇയാൾ‌ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *