Timely news thodupuzha

വോട്ടിങ്ങ് മെഷീനിൽ വീണാ ജോർജിന്‍റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂവെന്ന് കോൺ​ഗ്രസ്

പത്തനംതിട്ട: വോട്ടിങ്ങ് പുരോ​ഗമിക്കുന്നതിനിടെ പരാതിയുമായി കോൺ​ഗ്രസ്. വോട്ടിങ്ങ് മെഷീനിൽ വീണാ ജോർജിന്‍റെ ഫോട്ടോ മാത്രമേ വ്യക്തമായിട്ടുള്ളൂ എന്നാണ് പരാതി. മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നും ആക്ഷേപം ഉയർത്തി. മല്ലപ്പുഴശേരി ബൂത്തിനെതിരേയാണ് ആക്ഷേപം. നേതാക്കൾ ജില്ലാ കളക്റ്ററെ ഫോണിൽ വിളിച്ച് പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് ജില്ലാ കളക്റ്റർ വ്യക്തമാക്കിയതായാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *