Timely news thodupuzha

കാമുകൻറെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കോടതിക്ക് മുന്നിൽ വച്ച് കൂട്ടത്തല്ല്

താമരശേരി: താമരശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്. കാമുകൻറെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. മുക്കം ചെറുവാടിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ താമരശേരി കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. പിന്നാലെയാണ് കോടതിക്ക് പുറത്ത് അടിപിടിയുണ്ടായത്. മുക്കം സ്വദേശിനിയായ 20 കാരിയെ ഈ മാസം നാലാം തീയതി മുതലാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് ശനിയാഴ്ച പെൺകുട്ടിയും കാമുകനായ കാരശേരി സ്വദേശിയും മുക്കം പൊലീസ് സ്റ്റേഷനിൽ ഹാജരായ ഇവരെ പൊലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രായപൂർത്തിയായ യുവതിയായതിനാൽ പെൺകുട്ടിക്ക് ഇഷ്ടപ്രകാരം പോവാൻ കോടതി അനുമതി നൽകുകയായിരുന്നു. എന്നാൽ കോടതിയിൽ നിന്ന് പുറത്തിറങ്ങിയതോടെ നിക്കാഹ് നടത്തി തരാം, ഇങ്ങൾ തങ്ങൾക്കൊപ്പം വരാണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചതോടെ കാമുകൻ തടയുകയായിരുന്നു. ഇത് വാക്കേറ്റത്തിലും കൈയാങ്കളിയിലും ഉണ്ടായി. ഇതോടെ കാമുകൻറെ സുഹൃത്തുക്കൾ പെൺകുട്ടിയെ അവരുടെ കാറിൽ കയറ്റിക്കൊണ്ട് പോവുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *