Timely news thodupuzha

വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ ഉരുണ്ട് വന്നിടിച്ചു കാഞ്ഞിരമറ്റം സ്വദേശി എം വിഷ്ണുവിന്(39) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് രണ്ടടി താഴ്ച്ചയുള്ള കുഴിയിലേക്ക് മറിഞ്ഞ് തൊടുപുഴ സ്വദേശി സുജിത് കെ.സുകുമാരന്(43) പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. വെച്ചൂച്ചിറ ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വെച്ചൂച്ചിറ സ്വദേശി പി.വി അനീഷിന്(40) പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം.

Leave a Comment

Your email address will not be published. Required fields are marked *