കൊച്ചി: സാധാരണക്കാർക്കും വിദൂര ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുതിയ മാറ്റവുമായി കേന്ദ്ര സർക്കാർ. ഇനി മുതൽ പുറത്തിറങ്ങുന്ന ടിവി സെറ്റുകളിൽ ഇൻ-ബിൽറ്റ് സാറ്റലൈറ്റ് ട്യൂണറുകൾ(In-built Satellite Tuners) ഉണ്ടായിരിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഗുണങ്ങൾ:-
•സൗജന്യ ചാനലുകൾ: ദൂരദർശന്റെ ഫ്രീ ഡിഷ് വഴി ലഭിക്കുന്ന ചാനലുകൾ യാതൊരു അധിക ചെലവുമില്ലാതെ നേരിട്ട് ടിവിയിൽ കാണാം.
•സെറ്റ്-ടോപ്പ് ബോക്സ് ഒഴിവാക്കാം: ടിവിക്ക് പുറമെ മറ്റൊരു ബോക്സോ അതിനായുള്ള കേബിളുകളോ ഇനി ആവശ്യമില്ല.
•അധിക ചിലവില്ല: മാസവരിപ്പണമോ മറ്റ് ഹിഡൻ ചാർജുകളോ ഇല്ലാതെ നൂറിലധികം ചാനലുകൾ ആസ്വദിക്കാം.
•വിദൂര ഗ്രാമങ്ങൾക്ക് വലിയ ആശ്വാസം: ഡിഷ് ആന്റിന നേരിട്ട് ടിവിയിലേക്ക് കണക്ട് ചെയ്ത് സാധാരണക്കാർക്ക് സൗജന്യമായി ചാനലുകൾ കാണാൻ ഈ സൗകര്യം സഹായിക്കും.






