കോതമംഗലം: വേനൽ മഴക്കെപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോതമംഗലത്ത് വ്യാപക നാശം. നെല്ലിമറ്റം, പൈമറ്റം, വാളാച്ചിറ ഉൾപ്പെടെയുള്ള കവളങ്ങാട് പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം സംഭവിച്ചു. പല്ലാരിമംഗലം പൈമറ്റത്ത് ഇബ്രാഹിം കൽക്കുഴിയിലിൻ്റെ പുരയിടത്തിലേക്ക് കൂറ്റൻ തേക്ക് മരം കടപുഴകി വീണു. കാറ്റിൽ പ്രദേശത്ത് വ്യാപക നാശമാണ് കാറ്റിലുണ്ടായത്. ഇതോടെ ഗതാഗത തടസ്സവുമുണ്ടായി. നെല്ലിമറ്റം വാളാച്ചിറ റോഡിൽ ചിറമേൽ സജിയുടെ വീടിന് മുന്നിലേക്കും ചിറമേൽ തോമസിൻ്റെ തൊഴുത്തിലേക്കും മരം ഒടിഞ്ഞ് ചാടി. വാളാച്ചിറ കീപ്പുറത്ത് അലിയുടെ പുരയിടത്തിൽ നിന്ന മരവും ഒടിഞ്ഞു വീണു. കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
വേനൽ മഴക്കെപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോതമംഗലത്ത് വ്യാപക നാശം






